കൊല്ലം: തിരിച്ചറിയല്‍ കാര്‍ഡില്‍ ‘സ്ത്രീ’യെന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരന്റെ പ്രതിഷേധം. കൊല്ലം എഴുകോണിലാണ് സംഭവം. രാജേന്ദ്രപ്രസാദ് എന്നയാളാണ് വേറിട്ട പ്രതിഷേധം നടത്തിയത്.
“ഞാൻ വോട്ട് ചെയ്തു സ്ത്രീയായി. ഇലക്ഷൻ കമ്മീഷൻ ഞാൻ സ്ത്രീ ആണെന്ന് പറഞ്ഞു. അതിനാല്‍ സ്ത്രീയായി ഞാൻ വോട്ട് ചെയ്തു”-എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.