തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും സംസ്ഥാനത്ത് പല ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിച്ചിട്ടില്ല. ആറു മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും ചില ബൂത്തുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വോട്ടര്‍മാര്‍ കാത്തുനിന്ന് മടുക്കുന്ന കാഴ്ചയാണ് പലയിടത്തും.
ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്. രാത്രി 7.45 വരെയുള്ള കണക്കുകള്‍ പ്രകാരം 70.03 ആണ് പോളിങ് ശതമാനം.
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-66.392. ആറ്റിങ്ങല്‍-69.363. കൊല്ലം-67.794. പത്തനംതിട്ട-63.325. മാവേലിക്കര-65.836. ആലപ്പുഴ-74.147. കോട്ടയം-65.578. ഇടുക്കി-66.349. എറണാകുളം-67.8210. ചാലക്കുടി-71.5011. തൃശൂര്‍-71.7012. പാലക്കാട്-72.2013. ആലത്തൂര്‍-72.1214. പൊന്നാനി-67.2215. മലപ്പുറം-71.1016. കോഴിക്കോട്-72.6717. വയനാട്-72.5218. വടകര-72.7119. കണ്ണൂര്‍-75.3220. കാസര്‍ഗോഡ്-73.84