തൃശൂര്‍: ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിന്റെ ഭാഗമായ കാറില്‍ നിന്നും ആയുധങ്ങള്‍ മാറ്റുന്നു എന്നവകാശപ്പെട്ട് യുഡിഎഫ് ദൃശ്യങ്ങള്‍ പുറത്തു വിട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. വോട്ടു കുത്തുന്നതിന് മുമ്പേ ഓര്‍ക്കേണ്ട കുത്തുകള്‍ എന്ന പേരിലാണ് വീഡിയോ പുറത്തു വിട്ടിട്ടുള്ളത്.
ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധം കണ്ടെത്തിയത് അതീവ ഗൗരവമേറിയതാണെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.
സിപിഎം വ്യാപകമായി അക്രമത്തിന് ശ്രമിക്കുകയാണ്. എത്ര സ്ഥലങ്ങളില്‍ ഇതുപോലെ ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *