ഫിലാഡൽഫിയ: വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ വിവാഹ സഹായ നിധി ഫണ്ട് റെയ്‌സിംഗ്  കിക്കോഫ് ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ വച്ച് നടന്നു. വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ബൈനിയൽ കോൺഫെറെൻസിന്റെ വേദിയിൽ ഗ്ലോബൽ ചെയര്മാൻ ഗോപാലപിള്ളക്ക് ടിക്കറ്റ് നൽകിക്കൊണ്ട് ഫിലാഡൽഫിയ പ്രൊവിൻസ് പ്രെസിഡന്റ് നൈനാൻ മത്തായിയും ട്രെഷറർ തോമസുകുട്ടി വര്ഗീസും ചേർന്ന് ഫണ്ട് റെയ്‌സിംഗിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
ഫേസ് ഓഫ് ദി ഫേസ്സ്ലെസ്സ്  സിനിമയുടെ സംവിധായകൻ ഷൈസൺ ഔസേപ്പ്, വേൾഡ് മലയാളീ കൌൺസിൽ  ഗ്ലോബൽ ജനറൽ സെക്രട്ടറി പിൻറ്റോ കണ്ണമ്പള്ളി, അമേരിക്ക റീജിയൻ ചെയര്മാൻ ചാക്കോ കോയിക്കലത്തും, പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂരും, ജനറൽ സെക്രട്ടറി അനീഷ് ജെയിംസും, ട്രെഷറർ സജി പുളിമൂട്ടിലും മറ്റു വിശിഷ്ട വ്യക്തികളും തദവസരത്തിൽ സന്നിഹിതരായിരുന്നു.
അമ്പതു നിർധനരുടെ വിവാഹം നടത്തിക്കൊടുക്കുന്ന ഫിലാഡൽഫിയ  പ്രൊവിൻസിന്റെ ഈ സംരംഭം വളരെയധികം സന്തോഷം നല്കുന്നതാണെന്ന് അമേരിക്ക റീജിയൻ ചെയര്മാൻ ചാക്കോ കോയിക്കലത്തു അഭിപ്രായപ്പെട്ടു. WMC ഫിലാഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായി പ്രൊജക്റ്റ് വിശദീകരിച്ചപ്പോൾ വേദിയിലും സദസിലുമുള്ള എല്ലാവരും അതിനെ കയ്യടിച്ചു അഭിനന്ദനം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *