കണ്ണൂര്‍: തന്റെ നായ പോലും ബിജെപിയില്‍ പോകില്ലെന്ന കെ സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി കണ്ണൂരിലെ ഇടതു സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍ രംഗത്ത്. 
വളര്‍ത്തു നായക്ക് വിവേകമുണ്ട്. അതു ബിജെപിയില്‍ പോകില്ല. ബിജെപി വളര്‍ത്തുകയല്ല കൊലപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് അതിനറിയാം. രാഷ്ട്രീയ വിവേകമില്ലായ്മയാണ് പ്രശ്നമെന്നും എംവി ജയരാജന്‍ പറഞ്ഞു.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലേ ഇടതുപക്ഷം പറഞ്ഞത് കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ല, അവര്‍ ബിജെപിയിലേക്ക് പോകുന്നവരാണ് എന്ന്. അതു ശരിവെക്കുന്നതാണ് കെ സുധാകരന്റെ മുന്‍ പിഎ ബിജെപിയിലേക്ക് പോയത്.
ഒരു ഡിസിസി സെക്രട്ടറി ബിജെപിയിലേക്ക് പോയത്. ഞങ്ങള്‍ പറഞ്ഞ കാര്യം സാധൂകരിക്കുകയാണ് ചെയ്തിരിക്കുന്നത്. പറഞ്ഞ കാര്യം വസ്തുതയാണെന്ന് അനുഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യമായെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *