കല്പറ്റ : വയനാട്ടിൽ ഭൂരിപക്ഷം കുറഞ്ഞാല്‍ രാഹുൽ ഗാന്ധി റായിബറേലിയിലും മത്സരിച്ചേക്കും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗത്തിലും 165000 ൽപരം വോട്ടുകൾക്ക് സോണിയ ഗാന്ധി മത്സരിച്ചു ജയിച്ച മണ്ഡലം ആണ് റായിബറേലി. വയനാട്ടീല്‍ അവസാന ലാപ്പില്‍ മത്സരം കടുത്തതും ഇവിടെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ രണ്ടാമത്തെത്തുന്നതിലേയ്ക്ക് സാഹചര്യം മാറുകയും ചെയ്തത് രാഹുലിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കുന്നുണ്ട്.
ഇന്ത്യ മുന്നണി നിലവിൽ വന്നതോടെ എസ്പി അടക്കമുള്ള പാർട്ടി കളുടെ സ്വാധീനം കൂടി കണക്കിലെടുത്ത് ഭൂരിപക്ഷം വർദ്ധിപ്പിക്കുവാനും, യുപിയിൽ കോൺഗ്രസ് മത്സരിക്കുന്ന  സീറ്റുകൾ നേടുവാനും കഴിയും എന്നതാണ് റായ്ബറേലി തിരഞ്ഞെടുക്കാനുള്ള കാരണം. ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിക്കെതിരെ കോൺഗ്രസിന്റെ ദേശീയ നേതാവ് മത്സരിക്കാതിരുന്നത് വയനാട്ടിൽ അടക്കം രാജ്യത്തും ചർച്ചയായിരുന്നു.
 വയനാട്ടിലെ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് അടുത്ത മണ്ഡലം പ്രഖ്യാപിക്കാത്തത് എന്നതായിരുന്നു യുഡിഎഫ് നേതാക്കളുടെ വിശദീകരണം.  എന്നാൽ വയനാട്ടിൽ ജയസാധ്യത ഉണ്ടായാലും റായിബറേലി യിലെ ജയത്തോടെ വയനാട് ഒഴിവാക്കാനാണ് സാധ്യത.
ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യം ഒഴിവാക്കുവാനാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുന്നത് എന്നാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ആക്ഷേപം. ഒരേ സമയം ലീഗിനു സീറ്റ് നിഷേധിക്കുകയും, രണ്ടിടത്തെയും  രാഹുൽ ഗാന്ധിയുടെ ജയം ഉറപ്പിക്കുകയും ചെയ്താൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് അവസരം ഉണ്ടാവുകയും ആ അവസരം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഉപയോഗിക്കാമെന്ന  കണക്കുകൂട്ടലും  രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വതിന് പിന്നിലുണ്ട് എന്ന് രീതിയില്‍ പ്രചരണം ഉയർന്നിരുന്നു.
വയനാട്ടില്‍ ശക്തമായ മത്സരമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കെ സുരേന്ദ്രന്‍ കാഴ്ചവയ്ക്കുന്നത്. സുരേന്ദ്രന്‍ രണ്ടാമത് എത്തുന്ന സാഹചര്യത്തിലേയ്ക്കാണ് വയനാട് നീങ്ങുന്നത്. ക്രൈസ്തവ വിഭാഗം ഇത്തവണ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ്ണ പിന്തുണ നല്കാന്‍ തയാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ് . അവിടെയും നേട്ടം സുരേന്ദ്രനാണ്. രാഹുലിന്‍റെ ഭൂരിപക്ഷം കുറയ്ക്കാനും രണ്ടാമത് എത്താനും കഴിഞ്ഞാല്‍ കെ സുരേന്ദ്രനെ സംബന്ധിച്ച് അത് വലിയ നേട്ടമായി കണക്കാക്കപ്പെടും. 
 ഇതിനിടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിലേക്ക്  പോയതും മുസ്ലിംലീഗിന്റെ  കൊടിയുയർത്തിയില്ല എന്ന വിവാദവും രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പിനെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റായിബറേലി പോലെ സുരക്ഷിതമണ്ഡലം തെരഞ്ഞെടുക്കുന്നതിന് കാരണം. ചുരുക്കത്തിൽ വിജയമാണെങ്കിലും പരാജയം ആണെങ്കിലും വയനാട് ഒഴിവാകും എന്നതാണ് വാസ്തവം.

By admin

Leave a Reply

Your email address will not be published. Required fields are marked *