ആലപ്പുഴ: തഴുപ്പ് ബാറില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസുകാരെ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍.ജിത്തുമോന്‍ (25), രഞ്ജിത്ത് (27), അനന്ത പത്മനാഭന്‍( 25), ദിനു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യുവാക്കള്‍ ബാറിലെത്തി ബാര്‍ തൊഴിലാളികളെയും ബാറിലെത്തിയ മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ബാറില്‍ സംഘര്‍ഷമുണ്ടെന്ന വിവരം അറിഞ്ഞെത്തിയ പോലീസിനെയാണ് ഇവര്‍ ആക്രമിച്ചത്.
അമിത ലഹരിയിലായിരുന്ന യുവാക്കളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. യുവാക്കളെ കസ്റ്റഡിയിലെടുക്കുന്ന സമയത്തായിരുന്നു പോലീസിനെ ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.