ദുബായ്: മഴക്കെടുതിയെ തുടർന്നുള്ള സ്റ്റേഷനുകളില അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നത് പൂർത്തിയാകുംവരെ ദുബായ് മെട്രോയുടെ റെഡ് ലൈനിൽ നാല് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ലെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌‌ടിഎ) അറിയിച്ചു. 
ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ്, എനർജി എന്നീ സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്താത്തത്. ഈ സ്റ്റേഷനിലെ യാത്രക്കാർക്ക് ഗതാഗതത്തിനായി ബദൽ ബസ് സർവീസുകൾ ലഭ്യമാണ്. സുഗമമായ യാത്ര ഉറപ്പാക്കാൻ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും അധികൃതർ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കുകയും ചെയ്യുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed