ഒറ്റ രാത്രി, ബിക്കാനീറില്‍ ഒരേക്കറോളം കൃഷി ഭൂമി ഇടിഞ്ഞ് താഴ്ന്നത് 80-100 അടി താഴ്ചയിലേക്ക്; ഭയന്ന് നാട്ടുകാര്‍

ബിക്കാനീര്‍ ജില്ലയില്‍ ലുങ്കറൻസറിയിലെ ഗ്രാമവാസികള്‍ ഏപ്രിൽ 16 ന് രാവിലെ ഉണര്‍ന്നത് മുതല്‍ കടുത്ത ആശങ്കയിലാണ്. ആശങ്കയ്ക്ക് കാരണമാകട്ടെ തലേന്ന് രാത്രി വരെ ഒരു കുഴപ്പവുമില്ലാതിരുന്ന ഗ്രാമത്തിലെ ഭൂമി  80-100 അടി താഴ്ചയിലേക്ക് താഴ്ന്നതാണ്. ലുൻകരൻസറിലെ സഹഗ്രാസർ ഗ്രാമത്തിലെ കൃഷിയിടത്തിലെ ഭൂമിയാണ് ഇടിഞ്ഞ് താഴ്ന്നത്. ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ പതിവ് പോലെ രാവിലെ തന്‍റെ കൃഷി ഭൂമിയിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞ്. 

തന്‍റെ കൃഷിയിടത്തിലെ ഒന്നര ഏക്കറോളം സ്ഥലം ഇടിഞ്ഞ് താഴ്ന്ന നിലയിലാണ് അദ്ദേഹം കണ്ടത്. സമീപത്തുണ്ടായിരുന്ന മരവും റോഡുമെല്ലാം ഏതാണ്ട് 80 അടി മുതല്‍ 100 അടിയോളം താഴ്ചയിലേക്ക് വീണു. ഏതാണ്ട് 70 അടിയോളം വ്യാസമുള്ള കുഴിയാണ് ഇങ്ങനെ ഭൂമി ഇടിഞ്ഞ് രൂപപ്പെട്ടത്.  ഭയന്ന് പോയ കര്‍ഷകനാണ് ഗ്രാമത്തില്‍ വിവരമറിയിച്ചത്. പിന്നാലെ പോലീസും പ്രാദേശക ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുവേ, ഖനികളുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം സാധാരണയായി സംഭവിക്കാറ്. എന്നാല്‍ ലുൻകരൻസറില്‍ ഖനികളൊന്നും തന്നെ ഇല്ല. പ്രദേശത്തെ ഗ്രാമവാസികളുടെ പ്രധാന വരുമാനം കൃഷിയാണ്. പുതിയ സംഭവത്തോടെ ഗ്രാമവാസികളില്‍ പലരും കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ ഭയക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അടുക്കളയില്‍ നിന്നും ദമ്പതിമാര്‍ കുഴിച്ചെടുത്തത് പുരാതന സ്വർണ്ണനാണയങ്ങള്‍, ലേലത്തില്‍ ലഭിച്ചത് ലക്ഷങ്ങള്‍

‘കോഴി ഒരു വികാര ജീവി’; വികാരം വരുമ്പോള്‍ നിറം മാറുമെന്ന് പഠനം

ഓരോ ദിവസം കഴിയുമ്പോഴും ഈ ഭീമന്‍ ഗര്‍ത്തത്തിന്‍റെ ആഴം കൂടിവരികയാണ്. ഒപ്പം ചുറ്റുമുള്ള പ്രദേശവും ഇടിഞ്ഞ് താഴുന്നു. വാര്‍ത്ത വ്യാപിച്ചതിന് പിന്നാലെ ജിയോളജിസ്റ്റുകള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് സംഘം അറിയിച്ചു. ഇതിനിടെ പ്രദേശത്ത് നിന്നും പകര്‍ത്തിയ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ ചിത്രീകരണത്തിനിടെ ഒരാള്‍ കുഴിയില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. അപകടകരമായ പ്രദേശത്ത് കാഴ്ചക്കാരായി ഓരോ ദിവസവും നിരവധി പേരെത്തിയതോടെ പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുഴിയുണ്ടായ പ്രദേശം പോലീസ് കെട്ടിയടച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓവര്‍ സ്പീഡിന് പിടിച്ചു, ട്രാഫിക് പോലീസിനെ ഇടിച്ചിട്ട് വാഹനവുമായി കടന്ന് പാക് യുവതി; വൈറല്‍ വീഡിയോ കാണാം
 

By admin