ഡബ്ലിന്‍ :ലോകത്തിലെ ആകര്‍ഷകമായ തൊഴിലിടമെന്ന നിലയില്‍ മുന്നേറാന്‍ അയര്‍ലണ്ടിനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.ഭവന പ്രശ്നങ്ങളാണ് പ്രൊഫഷണലുകള്‍ക്കും അയര്‍ലണ്ടിനെ ഓപ്ട് ചെയ്യാന്‍ തടസ്സമാകുന്നതെന്നാണ് 188 രാജ്യങ്ങളിലെ ഒന്നരലക്ഷത്തോളം ജീവനക്കാരില്‍ സര്‍വ്വേ നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
പ്രൊഫഷണലുകളുടെ ഇഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ സ്ഥാനം പിന്നോട്ടുപോവുകയാണെന്നാണ് റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ ഐറിഷ് ജോബ്‌സിന്റെ മാതൃ കമ്പനിയായ ദി സ്റ്റെപ്‌സ്റ്റോണ്‍ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഇക്കാര്യത്തില്‍ 2020ലെ സ്ഥാനം നിലനിര്‍ത്താനായെന്ന ആശ്വാസവും റിപ്പോര്‍ട്ട് നല്‍കുന്നു. നേരത്തേയുണ്ടായിരുന്ന 32ാം സ്ഥാനത്തു നിന്നും നാല് പോയിന്റുകള്‍ താഴ്ന്നാണ് ഡബ്ലിന്‍ 36ലെത്തിയത്. എന്നാല്‍ മികച്ച ജീവിതനിലവാരമാണ് അയര്‍ലണ്ടിനെ തിരഞ്ഞെടുക്കാന്‍ പ്രൊഫഷണലുകളെ പ്രേരിപ്പിക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.ജോലികളുടെ ഗുണനിലവാരം, സെക്യൂരിറ്റി,സുരക്ഷ എന്നിവയും ജീവനക്കാര്‍ പരിഗണിക്കുന്നു.
അയര്‍ലണ്ടിനെ ഇഷ്ടപ്പെടുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍അയര്‍ലണ്ടിനെ ജോലിക്ക് തിരഞ്ഞെടുക്കുന്ന മികച്ച പത്തില്‍ ഏഴെണ്ണവും യൂറോപ്യന്‍ രാജ്യങ്ങളാണെന്നും സര്‍വ്വേ പറയുന്നു.പോര്‍ച്ചുഗല്‍, ഹംഗറി, എസ്തോണിയ, സ്പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, യു കെ എന്നിവയാണ് അയര്‍ലണ്ടിലെ ജോലി ഇഷ്ടപ്പെടുന്ന രാജ്യങ്ങള്‍.
പാകിസ്ഥാന്‍, യു എ ഇ, ഘാന എന്നിവയാണ് യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങള്‍. അയര്‍ലണ്ടിനെ അത്ര ഇഷ്ടമില്ലെങ്കിലും ഇവിടെ ഏറ്റവും കൂടുതല്‍ ജോലിയ്ക്കെത്തുന്ന രാജ്യക്കാര്‍ ഇന്ത്യക്കാരാണ്
അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകളില്‍ ഏറ്റവും കൂടുതല്‍ പേരും യു കെയിലാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയ്ക്കാണ്.യു എസിനാണ് മൂന്നാം സ്ഥാനം.
വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഡബ്ലിന്‍ പ്രിയങ്കരം…
എന്നാല്‍ അയര്‍ലണ്ടിലെ എട്ടു ശതമാനം തൊഴിലാളികള്‍ മാത്രമാണ് വിദേശത്ത് ജോലി ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് താമസിക്കുന്ന പ്രൊഫഷണലുകള്‍ക്ക് അയര്‍ലണ്ടിലെവിടെയും,പ്രത്യേകിച്ച് ഡബ്ലിനിലും ജോലി ചെയ്യുന്നത് വളരെ ഇഷ്ടമാണ്.
വിദേശികള്‍ക്കും ഡബ്ലിന്‍ പ്രിയപ്പെട്ട സ്ഥലമാണ്. എന്നാല്‍ ഭവന പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും ഇവരെ പിന്നോട്ടടിക്കുന്ന സംഗതിയാണെന്ന് സ്റ്റെപ്‌സ്റ്റോണ്‍ ഗ്രൂപ്പ് അയര്‍ലണ്ടിന്റെ കണ്‍ട്രി ഡയറക്ടര്‍ സാം ഡൂലി പറഞ്ഞു.
അയര്‍ലണ്ടിലേക്ക് മാറുന്ന തൊഴിലാളികള്‍ ഹൗസിംഗ്, വിസ/വര്‍ക്ക് പെര്‍മിറ്റ് എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തൊഴിലുടമകളും സര്‍ക്കാരും കൂടുതല്‍ നടപടികളെടുക്കണമെന്ന് ഗവേഷണം ശുപാര്‍ശ ചെയ്യുന്നു.
തൊഴിലുടമകളും സര്‍ക്കാരും പ്രതിനിധി ഗ്രൂപ്പുകളും ഈ വെല്ലുവിളികളെ ഗൗരവകരമായി പരിഗണിക്കണമെന്ന് ഡൂലി ആവശ്യപ്പെട്ടു. ജോലി ചെയ്യാനെത്തുന്നവര്‍ക്ക് താമസസൗകര്യം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുറപ്പാക്കണം.
ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെയും (ബി സി ജി) 70ലേറെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റുകളുടെ ആഗോള സഖ്യമായ ദി നെറ്റ്വര്‍ക്കിന്റെയും പങ്കാളിത്തത്തോടെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.