അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ സംഭവിച്ച എച്ച്5എൻ1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായാൽ തന്നെ,  ലോകം മുഴുവന്‍ പടര്‍ന്ന് മഹാമാരിയായി മാറാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. പലപ്പോഴും പ്രകടമായ രോഗലക്ഷങ്ങൾ ഒന്നും ഉണ്ടായെന്നു വരില്ല.
പനി, ചുമ, ശരീരവേദന, ന്യുമോണിയ, ശ്വസിക്കാൻ ബുദ്ധിമുട്ട്, കണ്ണുകളിലെ ചുവപ്പ് നിറം, തൊണ്ടവേദന, ഓക്കാനം,  ഛര്‍ദ്ദി തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങള്‍. അപകടകരമായ ഒരു മഹാമാരി ഒട്ടും അകലയല്ലെന്നും ആഗോള പകർച്ചവ്യാധിയായി എച്ച്5എൻ1 മാറിയേക്കുമെന്നും ആണ് പറയുന്നത്. ഏതാണ്ട് 50 ശതമാനത്തിലധികമാണ് എച്ച്5എൻ1വൈറസ് മരണനിരക്ക്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2003 മുതൽ പക്ഷിപ്പനി ബാധ കണ്ടെത്തിയ 100ൽ 52 പേരും മരണപ്പെട്ടു. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 887 കേസുകളിൽ 462 പേരാണ് മരണത്തിന് കീഴടങ്ങിയത്. യുഎസിലെ ടെക്‌സാസിലെ  ഫാം തൊഴിലാളിക്ക്  പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമുകളിൽ കൂടുതൽ നിരീക്ഷണമേർപ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഏപ്രിൽ ഒന്നിനാണ് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കേസ് സ്ഥിരീകരിച്ചത്.  ആദ്യം പശുക്കളിൽ പടരുകയും പിന്നീട് ആളിലേക്ക് പകരുകയും ചെയ്തുവെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. കണ്ണുകൾക്ക് വന്ന ചുവപ്പ് നിറം മാത്രമാണ് ഫാം തൊഴിലാളിയുടെ രോഗ ലക്ഷണം. രോഗി ചികിത്സയിലൂടെ സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *