അജിത്തിനും ശാലിനിയും 24-ാം വിവാഹ വാര്‍ഷികം; ‘ബേബി ശാലിനിയുടെ അഭിനയം കണ്ടപ്പോള്‍ ഓര്‍ത്തില്ല’…
അജിത്തിനും ശാലിനിയും 24-ാം വിവാഹ വാര്‍ഷികം; ‘ബേബി ശാലിനിയുടെ അഭിനയം കണ്ടപ്പോള്‍ ഓര്‍ത്തില്ല’…

ഇരുവരും വിവാഹ വാര്‍ഷിക വിരുന്നിനായി ചെന്നൈയിലെ ആഡംബര ഹോട്ടലിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. 

അജിത്തിനും ശാലിനിയും 24-ാം വിവാഹ വാര്‍ഷികം; ‘ബേബി ശാലിനിയുടെ അഭിനയം കണ്ടപ്പോള്‍ ഓര്‍ത്തില്ല’…

കോളിവുഡിലെ ഏറ്റവും മികച്ച ദമ്പതികളില്‍ ഒരാളായ അജിത് കുമാറും ശാലിനിയും തങ്ങളുടെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. 

Ajith Shalini

ഇരുവരും വിവാഹ വാര്‍ഷിക വിരുന്നിനായി ചെന്നൈയിലെ ആഡംബര ഹോട്ടലിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. 

Ajith Shalini

അജിത്തും ശാലിനിയും ഒന്നിച്ച് മാധ്യമങ്ങളില്‍ വരുന്നത് വളരെ അപൂര്‍വ്വമാണ്. കഴിഞ്ഞ 10-15 കൊല്ലത്തില്‍ അത്തരം അഭിമുഖങ്ങള്‍ ഇരുവരും നല്‍കിയിട്ടേ ഇല്ല. 

Ajith Shalini

എന്നാല്‍ വളരെക്കാലം മുന്‍ തമിഴ് ചാനല്‍ ജയ ടിവിക്ക് നൽകിയ ഒരു അപൂർവ അഭിമുഖത്തിൽ, ശാലിനി ബാലതാരമായിരുന്നപ്പോൾ താൻ എങ്ങനെയാണ് അവളെ കണ്ടത് എന്ന് അജിത് കുമാർ തുറന്നുപറഞ്ഞിട്ടുണ്ട്. 
 
Ajith Shalini

“ഞാൻ ചെന്നൈ മന്ദവേലിയിൽ തമസിക്കുന്ന കാലത്ത്. ഞാൻ ജോലി ചെയ്യുകയായിരുന്നു. അത് 1986 അല്ലെങ്കിൽ 87 കാലഘട്ടമാണ്. ശലിനി അവിടെ ശങ്കർ ഗുരു  എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അന്ന് ഞാൻ രഹസ്യമായി പുകവലിച്ചിരുന്നു. അങ്ങനെ, ഞാൻ പുകവലിക്കാൻ ബാൽക്കണിയിൽ വന്നപ്പോൾ അടുത്ത് ഒരു ഷൂട്ട് നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 

അപ്പോ അവിടേക്ക് വന്ന എന്‍റെ സഹോദരന്‍ ബേബി ശാലിനി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആണെന്ന് പറഞ്ഞു. ഞാന്‍ ആ ഷൂട്ടിംഗ് കണ്ടു. എന്നാല്‍ ഞാൻ അവളെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല” – എന്നാണ് അജിത്ത് പറഞ്ഞത്.

Ajith Shalini

2000-ൽ അജിത് കുമാറുമായുള്ള വിവാഹത്തിന് ശേഷം ശാലിനി അഭിനയം നിർത്തി. 2000 ത്തില്‍ ഇറങ്ങിയ പിരിയാത വരം വേണ്ടും എന്നതാണ് ശാലിനിയുടെ അവസാന ചിത്രം,
 
By admin