വീണ്ടും ഡോണ്‍ വേഷം അണിയാന്‍ ഷാരൂഖ്; ഇത്തവണ മകള്‍ക്ക് വേണ്ടി
മുംബൈ: ഷാരൂഖ് ഖാൻ വീണ്ടും ഒരു ‘ഡോൺ’ ചെയ്യുമെന്ന് സൂചന. എന്നാൽ ഫർഹാൻ അക്തറിന്‍റെ രണ്‍വീര്‍ സിംഗ് പ്രൊജക്ട് ഡോൺ 3 ലെ ടൈറ്റിൽ കഥാപാത്രമായിട്ടല്ല കിംഗ് ഖാന്‍ എത്തുക. പിങ്ക്വില്ലയുടെ റിപ്പോർട്ട് അനുസരിച്ച് സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രമായ കിംഗിൽ താരം ഒരു ഡോൺ ആയി അഭിനയിക്കുക. ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റമാണ് കിംഗ് എന്ന ചിത്രം.
ഷാരൂഖനുമായി അടുത്തൊരു വ്യക്തി പിങ്ക് വില്ലയോട് പറഞ്ഞത് ഇതാണ് “ഷാരൂഖ് ഖാൻ പ്രേക്ഷകർക്കായാണ് സിനിമകളില്‍ വേഷം ചെയ്യുന്നത്. അദ്ദേഹത്തെ ഗ്രേ ഷെയ്ഡുള്ള വേഷങ്ങളില്‍ കാണാനുള്ള പ്രേക്ഷകരുടെ ത്വരയെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. കിംഗ് വളരെ പാഷൻ പ്രോജക്റ്റാണ്, സിദ്ധാർത്ഥ് ആനന്ദ്, സുജോയ് ഘോഷ് എന്നിവർക്കൊപ്പം പ്രോജക്റ്റിന്‍റെ എല്ലാ വശങ്ങളിലും ഷാരൂഖ് സൂക്ഷ്മമായി പ്രവർത്തിക്കുന്നു.
കിംഗിൽ ഷാരൂഖിനായി ഗ്രേ ഷെയ്ഡുള്ള സ്വഗ് സ്വഭാവവും ഉള്ള ഒരു ഡോണ്‍ വേഷമാണ് ഒരുങ്ങുന്നത്. കഥാപാത്ര രൂപകല്പന ഇതിനകം പൂർത്തിയായി കഴിഞ്ഞു. അതിന് ശേഷം ഈ റോളിന് വേണ്ടും ആക്ഷൻ ബ്ലോക്കുകള്‍ ഒരുക്കുകയാണ് അണിയറക്കാര്‍. സുജോയ് ഈ കഥാപാത്രത്തിന് വേണ്ട ഡയലോഗ് ഡ്രാഫ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ഷാരൂഖ് ക്രിയേറ്റീവ് പ്രക്രിയയുടെ മേൽനോട്ടം വഹിക്കുകയും സുഹാനയ്‌ക്കൊപ്പം ചില ആക്ഷൻ സീക്വൻസുകളിൽ പരിശീലനം നടത്തുകയും ചെയ്യുന്നു ” പിങ്ക് വില്ലയോട് ഈ വ്യക്തി സൂചിപ്പിച്ചു.
വില്ലന്‍ രീതിയിലുള്ള വേഷങ്ങൾ ഷാരൂഖിന് അപരിചിതനല്ല. യാഷ് ചോപ്രയുടെ 1993-ലെ റൊമാന്‍റിക് ത്രില്ലർ ഡാർ, അബ്ബാസ്-മസ്താന്‍റെ 1993-ലെ റിവഞ്ച് ത്രില്ലർ ബാസിഗർ, 1994-ൽ രാഹുൽ റാവൈലിന്‍റെ സൈക്കോളജിക്കൽ ത്രില്ലർ അഞ്ജാം എന്നിവയിൽ സമാനമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അടുത്തിടെ, രാഹുൽ ധോലാകിയയുടെ 2017 ലെ ആക്ഷൻ ചിത്രമായ റയീസിൽ അദ്ദേഹം ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായാണ് എത്തിയത്.
പുഷ്പ 2 മെയ് ആദ്യം തന്നെ വന്‍ അപ്ഡേറ്റ് വരുന്നു; ആവേശത്തില്‍ ആരാധകര്‍
10 കോടിക്ക് ഇരുപത് ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന്‍: പദ്ധതി ഇതാണ്