സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ അമ്മ പ്രേമകുമാരി സന്ദര്‍ശിച്ചു. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജറോമിനുമൊപ്പമാണു നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. സനയിലെ ജയിലില്‍ പ്രത്യേക മുറിയില്‍വെച്ചായിരുന്നു നിമിഷപ്രിയയുടേയും അമ്മയുടേയും കൂടിക്കാഴ്ച.
ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. നിമിഷപ്രിയയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അമ്മയെ അനുവദിച്ചു. വൈകീട്ടുവരെ കൂടിക്കാഴ്ച നീണ്ടു. വളരെ വികാരനിർഭര നിമിഷങ്ങളായിരുന്നു അതെന്ന് സാമുവൽ ജെറോം അറിയിച്ചു.