വണ്ണം കുറയ്ക്കാനും വയറും കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തേണ്ടത് പ്രധാനമാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ വാൾനട്സ് കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കത്തിച്ചു കളയാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ അണ്ടിപ്പരിപ്പും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള പിസ്തയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയ ഇവയുടെ കലോറിയും കുറവാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. പ്രോട്ടീനും ഫൈബറും അടങ്ങിയ ബ്രസീല്‍ നട്സ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.