ലണ്ടന്‍: മകന്‍ ലൂയിസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കേറ്റ് മിഡില്‍റ്റണ്‍. ക്യാന്‍സര്‍ രോഗബാധിതയാണെന്ന് വെളിപ്പെടുത്തിയതിനു ശേഷം വെയില്‍സിലെ രാജകുമാരി കുറേക്കാലമായി സമൂഹമാധ്യമങ്ങളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. കേറ്റിന് എന്തു പറ്റിയെന്ന ചോദ്യത്തിന് വിരാമമിട്ടു കൊണ്ടാണ് ലൂയിസിന്‍റെ ചിത്രം പങ്കു വച്ചു കൊണ്ട് കേറ്റ് മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
ബ്രിട്ടണിലെ കിരീടാവകാശിയായ വില്യമിന്‍റെയും കേറ്റിന്‍റെയും മൂന്നാമത്തെ മകനായ ലൂയിസിന്‍റെ ആറാം പിറന്നാള്‍ ദിനത്തിലാണ് ആശംസകള്‍ പങ്കു വച്ചത്. ജനുവരിയിലാണ് താന്‍ ക്യാന്‍സര്‍ ബാധിതയാണെന്നും ചികിത്സയിലാണെന്നും 42കാരിയായ കേറ്റ് വെളിപ്പെടുത്തിയത്. അതിനു തൊട്ടു മുന്‍പ് മൂന്നു മക്കള്‍ക്കൊപ്പം കേറ്റ് ഇരിക്കുന്ന ചിത്രത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ചിത്രം എഡിറ്റഡ് ആണെന്നതായിരുന്നു അഭ്യൂഹങ്ങളുടെ അടിസ്ഥാനം.
ചിത്രം എഡിറ്റഡാണെന്ന് പിന്നീട് രാജകുടുംബം സ്ഥിരീകരിച്ചു. അതിനൊപ്പമാണ് കേറ്റ് രോഗ വിവരം സ്ഥിരീകരിച്ചു കൊണ്ട് വിഡിയോ പുറത്തു വിട്ടത്. എന്നാല്‍ ഈ വിഡിയോയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ചവയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
കേറ്റ് മിഡില്‍റ്റണ് എന്തു സംഭവിച്ചുവെന്ന മട്ടില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് കേറ്റ് മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ലൂയിസിന്‍റെ ചിത്രം കേറ്റ് പകര്‍ത്തിയതാണെന്നും രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ചാള്‍സ് രാജാവും ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *