തൃശൂർ: കരുവന്നൂരൂം തൃശൂർ പൂരവും ചർച്ച ചെയ്യിക്കാൻ മറ്റു മുന്നണികൾ ശ്രമിക്കുന്നുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ.
കെട്ടുകഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഷ്ട്രീയ പോരാട്ടത്തിനല്ല ശ്രമം നടക്കുന്നതെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരായ വികാരമില്ല. പക്ഷേ ജനങ്ങളുടെ വികാരത്തെ ഇളക്കിവിടാൻ ശ്രമം നടക്കുന്നുണ്ട്.
രാഷ്ട്രീയ ധാർമ്മികത ഇല്ലാതെ, ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്ന സ്ഥിതിയാണ് തൃശൂരിൽ യുഡിഎഫ്, ബിജെപി മുന്നണികളുടേത്. അവര്‍ വർഗീയ വികാരം ഉണ്ടാക്കുന്നു. ഡീൽ നടത്തി പരിചയമുള്ളവരാണ് ആരോപണം ഉന്നയിക്കുന്നത് . എല്‍ഡിഎഫിന് അത് ശീലമില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *