തിരുവനന്തപുരം: മത്സരം എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സി.പി.എം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യു.ഡി.എഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബി.ജെ.പി. രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തില്‍ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. പുതിയ ചരിത്രം രചിക്കും. ഒരു സംശയവുമില്ല. ഇത്തവണ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പില്‍ വര്‍ധിക്കും. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തുറന്നുപറയാത്തത് ഭയം കൊണ്ടാണ്. കേരളത്തില്‍ ആദ്യം ജയിക്കുന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയായിരിക്കും. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ. പരിശോധിക്കണമെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ പ്രസ്താവനയെ എം.വി. ഗോവിന്ദന്‍ ന്യായീകരിച്ചു. പി.വി. അന്‍വര്‍ ഉദ്ദേശിച്ചത് രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഡി.എന്‍.എയാണ്. അല്ലാതെ ജൈവികമായ ഡി.എന്‍.എ അല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.