ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജ് തിരിച്ചു കിട്ടിയെന്ന് നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. പാകിസ്ഥാനില്‍ നിന്നാണ് പേജ് ഹാക്ക് ചെയ്തതെന്നും വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി…!!
പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി….!!
ഇന്നലെ മുതൽ എന്റെ ഫേസ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയക്കുകയും ചെയ്തതായി അറിഞ്ഞു.
😍✨ എന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി…!! ✨😍 പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ…
Posted by Vishnu Unnikrishnan on Tuesday, April 23, 2024
ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും, ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനിൽ നിന്ന്.