തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് അവസാനം കുറിച്ച് മുന്നണികളുടെ കൊട്ടിക്കലാശം. ഇരുപതില്‍ ഇരുപതും നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇത്തവണ പുതുചരിത്രം രചിക്കാമെന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫും. ഒന്നിലേറെ മണ്ഡലങ്ങളില്‍ താമര വിരിക്കാമെന്ന ശുഭാപ്തിവിശ്വാസത്തില്‍ എന്‍ഡിഎയും.
ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തെ തിളച്ചുമറിച്ച പരസ്യപ്രചരണങ്ങളുടെ ആവേശകരമായ കലാശക്കൊട്ടില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അമിതാത്മവിശ്വാസം പ്രകടിപ്പിക്കുന്ന കാഴ്ചയാണ് കാണാനായത്. ഇനി ഏതാനും മണിക്കൂര്‍ നിശബ്ദ പ്രചരണം. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ കേരളം പോളിങ് ബൂത്തിലേക്ക്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
കൊട്ടിക്കലാശത്തില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മഞ്ചേരിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാമുഖം വന്നപ്പോള്‍ പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.
മലപ്പുറത്ത് പൊലീസ് ലാത്തിവീശി. മലപ്പുറം കുന്നുമ്മലില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇടുക്കിയിലും മാവേലിക്കരയിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. എം സി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. തൊടുപുഴയിൽ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Current Politics
Recommended
കേരളം
ദേശീയം
പൊളിറ്റിക്സ്
ലേറ്റസ്റ്റ് ന്യൂസ്
ലോക്സഭാ ഇലക്ഷന് 2024
വാര്‍ത്ത