കോട്ടയം:  ഗവൺമെന്റിന്റെ ഏതു പദ്ധതിയും ഭംഗിയായി നടക്കണമെങ്കിൽ ഉദ്യോഗസ്ഥ വൃന്ദം ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതുണ്ട്. പലതരത്തിലുള്ള ജോലിത്തിരക്കുകളുടെയും, ജീവിത പ്രശ്നങ്ങളുടെയും  ഇടയിൽ കഴിയുന്ന ഉദ്യോഗസ്ഥർക്ക് ചിലപ്പോഴെങ്കിലും ജനപ്രതിനിധികൾ കൊണ്ടുവരുന്ന പദ്ധതികൾ നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്നു വരില്ല. 
വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരെ നല്ല രീതിയിൽ ഉപയോഗിക്കുവാനും ചാഴികാടന് അറിയാം.  ഉദ്യോഗസ്ഥന്മാരെ പ്രകോപിപ്പിക്കാതെ, കാര്യങ്ങൾ മുഖത്തുനോക്കി പറഞ്ഞ്, ഉദ്യോഗസ്ഥന്മാർ നിർവഹിക്കുന്ന ജോലിയുടെ ഉത്തരവാദിത്വം  വലുതാണെന്ന് അവരെ മനസ്സിലാക്കിക്കൊണ്ടും, അവരെ പ്രചോദിപ്പിച്ചും സഹകരണ മനോഭാവത്തോടെ പ്രവർത്തിച്ചതുകൊണ്ടുമാണ് എംപി എന്ന നിലയിൽ ഇത്രയും നന്മകൾ  ചാഴികാടനിലൂടെ ഈ സമൂഹത്തിലേക്ക് വന്നത്.
 ഡൽഹിയിലെയും കോട്ടയത്തെയും  തന്റെ ഓഫീസിലെ സ്റ്റാഫും, പേഴ്സണൽ സ്റ്റാഫും  അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തന്നെയാണ്.  അതാണ് ചാഴിക്കാടന്റെ വിജയം.

By admin

Leave a Reply

Your email address will not be published. Required fields are marked *