കടുത്തുരുത്തി: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനായി വനിത ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിയോജകമണ്ഡല ആസ്ഥാനമായ കടുത്തുരുത്തിയിൽ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു. നൂറിലേറെ വരുന്ന ജനപ്രതിനിധികൾ നിരത്തിലിറങ്ങിയതോടെ ചെറിയൊരു പ്രകടനമായി സന്ദർശനം മാറി. ചാഴികാടന് വോട്ടഭ്യർത്ഥിയ്ക്കുന്ന പ്ലക്കാർഡുകളും പാർട്ടി പതാകകളുമായാണ് വനിതകൾ സംഘശക്തി വിളിച്ചറിയിച്ചത്. ത്രിതലപഞ്ചായത്തംഗങ്ങളും സഹകരണസ്ഥാപനങ്ങളിലെ ഭരണസമിതിയംഗങ്ങളുമാണ് രംഗത്തിറങ്ങി വോട്ടുതേടിയത്. 
ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി സ്മിത, ശ്രീകല ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ നയന ബിജു, ഡോ. സിന്ധുമോൾ ജേക്കബ്, എൽഡിഎഫ് നേതാക്കളായ പി.എൻ സുഷമ, പത്മ ചന്ദ്രൻ, ജീന സിറിയക്, സിൻസി മാത്യു, കൊച്ചുറാണി സെബാസ്റ്റിയൻ, നിർമ്മല ദിവാകരൻ, ഡാർളി ജോജി,  സന്ധ്യ സജികുമാർ, സ്വപ്‌ന സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. 

By admin

Leave a Reply

Your email address will not be published. Required fields are marked *