തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്നും ആ പോരാട്ടത്തിൽ രാജീവ് ചന്ദ്രശേഖർ തന്നെ വിജയിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റും എൻഡിഎ തിരുവനന്തപുരം തിരഞ്ഞെടുപ്പ് കൺവീനറുമായ വി വി രാജേഷ് പറഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥിയുടെ വിശദമായ വികസനരേഖ വന്നതോടെ യുഡിഎഫ് വിഭ്രാന്തിയിട്ടുണ്ട്. വികസനരേഖയെ അക്രമിക്കാനാണ് ഇപ്പോൾ യു ഡി എഫ് ശ്രമിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷം എംപിയായി ഇരുന്നയാൾ താൻ മണ്ഡലത്തിൽ കൊണ്ട് വന്ന വികസനത്തെക്കുറിച്ചു പറയാതെ എൻഡിഎ സ്ഥാനാർത്ഥിയുടെ വികസന രേഖയിൽ പറഞ്ഞ എയിംസ് യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ സ്ഥലം അനുവദിച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്നൊക്കെയുള്ള അപക്വ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. 
യുഡിഎഫ് സ്ഥാനാർത്ഥിക്ക് മണ്ഡല പര്യടനത്തിൽ നേരിടേണ്ടി വന്നത് പ്രവർത്തകരുടെ കൂക്കുവിളിയും തമ്മിൽ തല്ലുമാണ്. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ വികസനരേഖ ജനങ്ങൾക്കിടയിൽ ചർച്ചയായെന്നും രാജേഷ് പറഞ്ഞു. നിലവിൽ എൽഡിഎഫ് മാത്രമാണ് എൻഡിയ്ക്ക് പിറകിൽ ഉള്ളത്. കോൺഗ്രസ് തീർത്തും പിന്നിലായി കാഴ്ചയാണ് കാണുന്നതെന്നും രാജേഷ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *