കുവൈറ്റ് : കുവൈറ്റിൽ നാല്പത്തി ഒന്നോളം ശാഖകളുള്ള ഗ്രാൻഡ് ഹൈപ്പർ അവരുടെ മെഗാ പ്രൊമോഷനായ ഗ്രാൻഡ് ഷോപ്പിങ് ഫെസ്റ്റിവലിനു തുടക്കം കുറിച്ചു . അഞ്ചുദിനാറിനോ അതിനു മുകളിലോ ഗ്രാൻഡ് ഹൈപ്പറിന്റെ ശാഖകളിൽ നിന്നും പർച്ചേസ് ചെയ്യന്നവരിൽ നിന്ന് തിഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികൾക്ക് ഹാവൽ ജോലിനോ കാറും പത്തു ഭാഗ്യശാലികൾക്ക് ഐഫോൺ 15 പ്രൊ മാക്സും കൂടാതെ ഇരുന്നൂറ് ഭാഗ്യശാലികൾക്ക് 50 കുവൈറ്റ് ദിനാർ ഗിഫ്റ് വൗച്ചറും സമ്മാനമായി നൽകും.
ഗ്രാൻഡ് ഷോപ്പിംഗ് ഫെസ്റിവലിലൂടെ സമ്മാനങ്ങൾ നേടാനുള്ള അവസരം ജൂൺ 28 വരെ നീണ്ടുനിൽക്കും . കഴിഞ്ഞ വര്ഷങ്ങളിലെ എല്ലാ സമ്മപദ്ധതികളും ഗ്രാന്റിന്റെ ഉപഭോക്താക്കൾ ഇരു കയ്യും നീട്ടി സ്വീകരിച്ചതിനാൽ ആണ് എല്ലാ വർഷങ്ങളിലും വ്യത്യസ്തമായ സമ്മാനങ്ങൾ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്.
കൂടാതെ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപെറിന്റെ എല്ലാ ശാഖകളിലും വ്യത്യസ്തവുമായ ഓഫറുകൾ ലഭ്യമായിരിക്കുമെന്നും മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു. ഗ്രാൻഡ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ശാഖകളിലും നാവിൻ രുചിയൂറും മാമ്പഴങ്ങളുമായി മംഗോ ഫെസ്റ്റിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ ഇരുപതോളം ഗുണമേന്മയുള്ള മാമ്പഴങ്ങളും ഉത്പന്നങ്ങളും ആകർഷകമായ വിലയിൽ ലഭ്യമാണ് .

By admin

Leave a Reply

Your email address will not be published. Required fields are marked *