‘എന്‍റെ മരണത്തിന് ഉത്തരവാദി’; വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്, അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തില്‍ അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍. പഴയന്നൂര്‍ ചെറുകര കല്ലിങ്ങല്‍ക്കുടിയില്‍ അനിത ലാല്‍ (47) മരിച്ചതില്‍ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്.  പഴയന്നൂര്‍ കുമ്പളക്കോട് ചാത്തന്‍കുളങ്ങര ആര്‍. രഹിതയാണ് (56) അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പ്  ആത്മഹത്യാ ശ്രമത്തിനെത്തുടര്‍ന്ന് അനിത ലാല്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിക്കുന്നത്.

ആത്മഹത്യാകുറിപ്പില്‍ മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ എഴുതിവെച്ചിരുന്നു. പലരുടെയും ബ്ലാക്ക് മെയിലിങ്ങിലൂടെ സാമ്പത്തിക ചൂഷണത്തിന് അനിത ഇരയായെന്ന്  പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുടുംബശ്രീയുടെ ചുമതലയുണ്ടായിരുന്ന അനിത വീട്ടുകാര്‍ പോലും അറിയാതെ ഫണ്ടുകള്‍ തിരിമറി നടത്തിയതായി കണ്ടെത്തി. അതേസമയം  ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി തള്ളി. തുടര്‍ന്ന് പഴയന്നൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ  പ്രതിയെ  റിമാന്‍ഡ് ചെയ്തു.

Read More :  സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും വാങ്ങി നൽകി; ഭർത്താവിനെ ഭാര്യയും സഹോദരങ്ങളും തല്ലിക്കൊന്നു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

By admin