‘ഈ മാസം 29ന് ഹാജരാകണം’: കരുവന്നൂർ കേസിൽ എംഎം വർ​ഗീസിന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി.അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ മൂന്ന് തവണ ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു വർഗീസ്  അറിയിച്ചത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാൻ നിർദ്ദേശിച്ചത്.

കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബെനാമി വായ്പ നൽകിയതിൽ സിപിഎം നേതാക്കളുടെ ഇടപെടലിലുമാണ് വർഗീസിനെ  ചോദ്യം ചെയ്യുന്നത്. ബാങ്ക് ക്രമക്കേടിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ വിശദാംശങ്ങൾ ഇഡി തേടിയിരുന്നെങ്കിലും അത്തരം റിപ്പോർട്ടില്ലെന്നാണ് വർഗിസ് നൽകിയ മറുപടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

By admin