🌅ജ്യോതിർഗ്ഗമയ🌅. 1199 മേടം 11ചോതി / പ്രതിപദം2024 ഏപ്രിൽ 24, ബുധൻ
ഇന്ന്;
ശ്രീ സത്യസായി സമാധി!
* സമാധാനത്തിനായുള്ള ബഹുമുഖത്വത്തിൻ്റെയും നയതന്ത്രത്തിൻ്റെയും അന്താരാഷ്ട്ര ദിനം![ International Day of Multilateralism and Diplomacy for Peace ; ഈ ദിവസം സമാധാനപരമായ സംഘർഷ പരിഹാര തത്വങ്ങളോടുള്ള പ്രതിബദ്ധതയെയും ബഹുമുഖ തീരുമാനങ്ങൾ എടുക്കലിൻ്റെയും നയതന്ത്രത്തിൻ്റെയും പ്രാധാന്യത്തെയും ഓർമ്മപ്പെടുത്തുന്നു.]
*ലോക ക്രിക്കറ്റ് ദിനം ! *വേൾഡ് മെനഞ്ച്സിറ്റിസ് ഡേ ![മസ്തിഷ്ക ചർമ്മവീക്കത്തിനെതിരെ ആളുകളിൽ അവബോധം ഉണ്ടാക്കുന്നതിന് 2008 മുതൽ ആചരിക്കുന്നു]
*നാഷണൽ പഞ്ചായത്ത് രാജ് ദിനം![2010 ഏപ്രിൽ 24-ന് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആദ്യത്തെ ദേശീയ പഞ്ചായത്തിരാജ് ദിനം പ്രഖ്യാപിച്ചു. പഞ്ചായത്തി രാജ് സ്ഥാപനങ്ങൾ (പിആർഐ) ശരിയായി പ്രവർത്തിക്കുകയും വികസന പ്രക്രിയയിൽ പ്രദേശവാസികൾ പങ്കാളികളാകുകയും ചെയ്താൽ മാവോയിസ്റ്റ് ഭീഷണി നേരിടാൻ കഴിയുമെന്ന് അദ്ദേഹം പരാമർശിച്ചു .]
* ഫാഷൻ വിപ്ലവ ദിനം![2014 ഏപ്രിൽ 24-നാണ് ആദ്യത്തെ ഫാഷൻ വിപ്ലവ ദിനം നടന്നത്. insideout എന്നായിരുന്നു ഫാഷൻ വിപ്ലവത്തിൻ്റെ ഹാഷ്‌ടാഗ്. ]
* ഡെനിം ദിനം ![ Denim Day ; ലൈംഗികാതിക്രമങ്ങൾ അനുഭവിച്ചവർക്ക് പിന്തുണയും കരുതലും കൂട്ടുകെട്ടും പ്രകടിപ്പിക്കുന്നതിനൊപ്പം ലൈംഗികാതിക്രമങ്ങൾക്കെതിരെ അവബോധം വളർത്താനും നിലകൊള്ളാനും ഡെനിം ഡേ ഇവിടെ എത്തിയിരിക്കുന്നു.
*ദേശീയ സ്ത്രീ രാഷ്ട്രീയ ശാക്തീകരണ ദിനം !*പരീക്ഷണശാല മൃഗങ്ങളുടെ ലോക ദിനം!* International Guide Dog Day!
* Stop Food Waste Day! * National Administrative Professionals Day* Help Animals Day* National Pig in a Blanket Day
.* മാനവ ഏകതാ ദിനം !
[ നിരങ്കാരികളുടെ ആത്മീയ ഗുരു ബാബ ഗുർബച്ചൻ സിംഗിന്റെ ദേഹവിയോഗത്തിന്റെ ഓർമയ്ക്ക്…]
സാംബിയ: ശിശു ദിനം!* നേപ്പാൾ: ജനാധിപത്യ ദിനം!* ബംഗ്ലാദേശ് : തൊഴിലാളി സുരക്ഷാ ദിനം!* ഗാംബിയ: റിപ്പബ്ലിക് ദിനം!
* നിഗർ: കോൺകോർഡ് ഡേ! [1995 ൽ സമാധാന കരാർ ഒപ്പ് വച്ച ദിനം]
* USA ; *സ്‌ക്രീം ഡേ ![Scream Day :ഈ ആധുനിക കാലത്തും, സമ്മർദ്ദങ്ങളും ഉത്കണ്ഠകളും കുമിഞ്ഞുകൂടുന്ന ഈ കാലഘട്ടത്തിൽ, ഒരു സ്‌ക്രീം ഡേ എന്ന പ്രതിഭയുള്ള ആശയം ആരെങ്കിലും കൊണ്ടുവന്നതിൽ അതിശയിക്കാനുണ്ടോ?]
*ദേശീയ ബലാത്സംഗ ദിനം![National Rape Day started from a TikTok that ഏപ്രിൽ 24 “ദേശീയ ബലാത്സംഗ ദിനം” ആയി പ്രഖ്യാപിച്ച ലൈംഗിക അതിക്രമ ബോധവൽക്കരണ മാസത്തിൽ 2021 ഏപ്രിലിൽ നിർമ്മിച്ച TikTok-ൽ നിന്നാണ് ദേശീയ ബലാത്സംഗ ദിനം ആരംഭിച്ചത്. ഈ ദിവസം ലൈംഗികാതിക്രമം ചെയ്യുന്നത് നിയമപരമാണെന്ന് പറഞ്ഞ് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം പുരുഷന്മാരാണ് യഥാർത്ഥ വീഡിയോ നിർമ്മിച്ചതെന്ന് ആരോപിക്കപ്പെടുന്നു]
* ദേശീയ സ്കിപ്പിംഗ് ദിനം![ National Skipping Day ; ഈ ദിവസം കുട്ടികളെ സ്‌കിപ്പിംഗ് റോപ്പ് എടുക്കാനും ചാടുന്നത് ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.]
*Firefly Day !*National Pig in a Blanket Day !
* എസ്. യു. സി. ഐ സ്ഥാപക ദിനം (1948)
ഇന്നത്തെ മൊഴിമുത്ത് ***********”എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ മനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും”
. [ പൗലോ കൊയ്‌ലോ ] *******
ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും പാർലമെന്റ് മെമ്പറുമായ സച്ചിൻ രമേശ് തെണ്ടുൽക്കറിന്റേയും (1973),
കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ മാധവൻ അയ്യപ്പത്തിന്റെയും (1934),
ഗിന്നസ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ വിജീഷ് മണിയുടേയും (1977),
ആർ എസ് പി (ബി) യുടെ സെക്രട്ടറിയും അഞ്ച്, ആറ്, ഏഴ്, എട്ട്, പത്ത് കേരള നിയമ സഭകളിലംഗവുമായിരുന്ന എ.വി. താമരാക്ഷന്റെയും (1946),
ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ ഒരാളായ വരുൺ ധവാന്റെയും (1987),
സംഗീത ലോകത്തെ ശ്രദ്ധേയയായ വ്യക്തിയായ 2002-ലെ ആദ്യത്തെ “അമേരിക്കൻ ഐഡൽ” സീസൺ വിജയിച്ചതിന് ശേഷം പ്രശസ്തിയിലേക്കുള്ള യാത്ര ആരംഭിച്ച കെല്ലി ക്ലാർക്‌സൺൻ്റെയും(1982),
ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും, മുൻ അന്താരാഷ്ട്ര ക്രിക്കറ്ററുമായ കുമാർ ധർമസേനയുടെയും (1971)ജന്മദിനം.!
ഇന്നത്തെ സ്മരണ !!!*********
ശ്രീ സത്യസായ് ബാബ മ. (1926-2011)നന്തനാർ മ. (1926-1974 )കരമന ജനാർദ്ദനൻനായർ മ.(1936-2000)മണ്ണൂർ ചാമിയാർ മ. ( 2013)ജാമിനി റോയ് മ. (1887 -1972)ഒലിവർ ടാംബോ മ. (1917-1993)
ടി.എൻ. ഗോപിനാഥൻ നായർ ജ. (1918-1999)വിൻസെന്റ് ഡി പോൾ ജ. ( 1581-1660)എം.എം. മത്തായി ജ. (1914 – 1997)ബിനോയ് കോനാർ ജ. (1930 -2014)ജി.എന്‍ പിള്ള ജ. (1936-1993) ജി.യു. പോപ് ജ. (1820-1908).വയലറ്റ് ആൽവ ജ. ( 1908-1969)രാജ്‌കുമാർ ജ. (1929-2006 )മീര കൊസാംബി ജ. (1939-2015).വില്ലെം ഡി കൂനിംഗ് ജ. (1904-1997)നോബുറു കരഷിമ ജ. (1933-2015)ഡാനിയൽ ഡിഫോ മ. (1660 -1731)
.* ഇന്നത്തെ സ്മരണ !!!********* പ്രധാനചരമദിനങ്ങൾ !!
ഇന്ന്, ആത്മാവിന്റെ നോവുകൾ , അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ഒരു ദിവസം ഉണ്ണിക്കുട്ടൻ സ്കൂളിൽ, തുടങ്ങിയ നോവലുകളും ചെറുകഥകളും എഴുതിയ നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളസാഹിത്യകാരൻ നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പി.സി. ഗോപാലനെയും (1926 ജനുവരി 5– ഏപ്രിൽ 24, 1974 ),
എലിപ്പത്തായം, മതിലുകൾ, മാല യോഗം, വെള്ളാനകളുടെ നാടു് തുടങ്ങി ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കരമന ജനാർദ്ദനൻ നായർ (1936 ജൂലൈ 25- 2000 ഏപ്രിൽ 24),
തൃശ്ശൂർ ആകാശവാണി നിലയമടക്കം അയ്യായിരത്തിലേറെ വേദികളിൽ പൊറാട്ടുനാടകം അവതരിപ്പിച്ചിട്ടുള്ള പ്രശസ്ത പൊറാട്ടുനാടക കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായിരുന്ന മണ്ണൂർ ചാമിയാരെയും(- 24 ഏപ്രിൽ 2013),
ഒരു ആത്മീയ ഗുരുവായും, അത്ഭുതസിദ്ധിയുള്ളവനായും, സർവോപരി ചിലർ ദൈവമായും കരുതിപോരുന്ന സത്യ നാരായണ രാജു എന്ന ‘ഭഗവാൻ ശ്രീ സത്യ സായി ബാബയെയും (നവംബർ 23, 1926- 24, ഏപ്രിൽ 2011)
അമ്മയും കുഞ്ഞും, സ്ത്രീ, ബാവുൽ ഗായകർ, പൂച്ചകൾ ചെമ്മീൻ പങ്കിടുന്നത് തുടങ്ങി നിത്യജീവിതത്തിലെ ദൃശ്യങ്ങൾ രചനാ വിഷയങ്ങൾ ആക്കിയ ഇന്ത്യൻ ആധുനിക ചിത്രകലാരംഗത്തെ ശ്രദ്ധേയനായ കലാകാരൻ ജാമിനി റോയിയെയും(1887 ഏപ്രിൽ 11-1972 ഏപ്രിൽ 24).
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ സമരം നയിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലെ പ്രമുഖ നേതാവായിരുന്നു ഒലിവർ റെജിനാൾഡ് ടാംബോ എന്ന ഒലിവർ ടാംബോയെയും (27 ഒക്ടോബർ 1917 – 24 ഏപ്രിൽ 1993),
1719-ൽ പ്രസിദ്ധീകരിച്ച റോബിൻസൺ ക്രൂസോ എന്ന നോവലിലൂടെയാണ് അദ്ദേഹം ഏറ്റവും പ്രശസ്തനായ ഒരു ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവർത്തകനും വ്യാപാരിയും ലഘുലേഖക്കാരനും ചാരനുമായിരുന്ന ഡാനിയൽ ഡിഫോയേയും ( സി. 1660 – 24 ഏപ്രിൽ 1731),
* പ്രധാനജന്മദിനങ്ങൾ !!
ഒരു ഇന്ത്യൻ നാടകകൃത്തും നോവലിസ്റ്റും കവിയും തിരക്കഥാകൃത്തും മലയാള ഭാഷയിലെ ജീവചരിത്രകാരനുമായിരുന്ന മലയാള നാടകകൃത്തുക്കളിൽ ഒരാളായ തൻ്റെ നാല് നോവലുകൾ, നാല് കവിതാ സമാഹാരങ്ങൾ, അഞ്ച് ജീവചരിത്രങ്ങൾ എന്നിവ കൂടാതെ 39 നാടകങ്ങൾ പ്രസിദ്ധീകരിച്ച ടി എൻ ഗോപിനാഥൻ നായരേയും (24 ഏപ്രിൽ 1918 – 24 മേയ് 1999),
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവായിരുന്ന എം. എം. മത്തായിയെയും (24 ഏപ്രിൽ 1914 – ഏപ്രിൽ 1, 1997),
അഖിലേന്ത്യ കിസാൻസഭാ മുൻ അധ്യക്ഷനും സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു ബിനോയ് കോനാർനേയും (1930 ഏപ്രിൽ 24-2014 സെപ്റ്റംബർ14),
ആദ്യകാലത്ത് സോഷ്യലിസ്റ്റ് പ്രവർത്തകനും പിന്നീട് സംസ്കൃതം ഹിന്ദി ബംഗാളി സാഹിത്യത്തിൽ തൽപ്പരൻ ആകുകയും മന:ശാസത്രം പഠിക്കയുo മാതൃഭൂമിയിൽ അസിസ്റ്റൻറ്റ് എഡിറ്റർ ആകുകയും ഗീത ക്ലാസ് നടത്തുകയും ഭൂതശുദ്ധിയെക്കുറിച്ചും പാപമുക്തിയെക്കുറിച്ചുംശോധിയെക്കുറിച്ചും ബോധിയെക്കുറിച്ചുമെല്ലാംഉള്‍വെളിച്ചം പകരുന്ന “ശ്രദ്ധ” എന്ന ദർശന സംമ്പുടം എഴുതുകയും, കോഴിക്കോട്ട് പ്രതിഭ കലാകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത ആത്മീയാചാര്യനും ദാര്‍ശനികനു- മായിരുന്ന ജി.എന്‍ പിള്ളയെയും(1936 എപ്രിൽ 24-1993 ഫെബ്രുവരി 21 ) ,
തിരുക്കുറൽ, തിരുവാചകം, നാലടിയാർ തുടങ്ങിയ കൃതികൾ തമിഴിൽ നിന്നും ഇഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ക്രിസ്ത്യൻ മിഷണറിയായിരുന്ന ജോർജ് ഒഗ്ലോ പോപ്പ് എന്ന ജി.യു. പോപ്പിനെയും (24 ഏപ്രിൽ1820–1908),
ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ വാദിക്കുന്ന ആദ്യ വനിതയും, രാജ്യസഭയെ നയിച്ച ആദ്യ വനിതയും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷയും, അഭിഭാഷകയും ആയിരുന്ന വയലറ്റ് ഹരി ആൽവ എന്ന വയലറ്റ് ആൽവയെയും ( 24 ഏപ്രിൽ 1908 – 20 നവംബർ 1969),
ഇരുനൂറിലേറെ കന്നഡ ചിത്രങ്ങളിൽ വേഷമിട്ട പ്രശസ്ത നടനും പിന്നണിഗായകനുമായിരുന്ന സിങ്കനല്ലൂരു പുട്ടസ്വാമയ്യ മുത്തുരാജു എന്ന രാജ്‌കുമാറിനെയും (1929 ഏപ്രിൽ 24 – 2006 ഏപ്രിൽ 12),
മാർക്സിസ്റ്റ് ചരിത്രകാരനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ഡി.ഡി. കൊസാംബിയുടെ ഇളയ മകളും , രാജ്യാന്തര പ്രശസ്തയായ സാമൂഹിക ശാസ്ത്രജ്ഞയും വിവിധ കോളജുകളിൽ അധ്യാപികയായും മുംബൈ എസ്.എൻ.ഡി.ടി വനിത സർവകലാശാലയിൽ സ്ത്രീപഠന ഗവേഷണകേന്ദ്രത്തിൻെറ ഡയറക്ടറായും 19ആം നൂറ്റാണ്ടിലെ സ്ത്രീവിമോചക പണ്ഡിത രമാബായിയുടെ രചനകളെ മറാട്ടിയില്‍നിന്നും ഇങ്ക്ളീഷിലെക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്ത മീര കൊസാംബി യെയും (24 ഏപ്രിൽ 1939 – 26 ഫെബ്രുവരി 2015),
കോൺഗ്രിഗേഷൻ ഓഫ് മിഷൻ എന്ന സന്യാസി സമൂഹം സ്ഥാപിക്കുകയും, ശിശുക്കൾക്കായി ഒരു പരിചരണ കേന്ദ്രം സ്ഥാപിക്കുകയും, ഫ്രാൻസ് ആഭ്യന്തര യുദ്ധ കാലത്ത് ആതുര സേവനവുമായി പ്രവർത്തിക്കുകയും, യുദ്ധത്താൽ നിർദ്ധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും മരണശേഷം കർദ്ദിനാൾ നോയിലസിന്റെ സാന്നിദ്ധ്യത്തിൽ കബറിടം തുറന്നപ്പോൾ മൃതശരീരം അഴുകാതെയും ധരിപ്പിച്ചിരുന്ന ലിനൻ വസ്ത്രം നശിക്കാതെയും കാണപ്പെടുകയും വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖ്യാപിക്കപ്പെട്ട വിൻസെന്റ് ഡി പോളിനെയും (1581 ഏപ്രിൽ 24-1660 സെപ്റ്റംബർ 27)
പിൽക്കാലത്ത് ന്യൂയോർക്ക് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട “അബ്സ്ട്രാക്ട് എക്സ്പ്രഷണിസത്തിന്റെ പ്രവാചകനായിരുന്ന ഡച്ച്-അമേരിക്കൻ ചിത്രകാരൻ വില്ലെം ഡി കൂനിംഗിനെയും (ഏപ്രിൽ 24, 1904 – മാർച്ച് 19, 1997),
ടോക്യോയൂണിവേഴ്‌സിറ്റിയിലെ എമെരിറ്റസ് പ്രൊഫസറായിരുന്ന, മദ്രാസ് സർവകലാശാലയിൽ ദക്ഷിണേന്ത്യൻ ചരിത്രത്തിലും ശിലാലേഖാ ശാസ്ത്രത്തിലും ഗവേഷണം നടത്തിയിട്ടുള്ള ജപ്പാൻകാരനായ ചരിത്രകാരനും എഴുത്തുകാരനുമായ നോബുറു കരഷിമയെയും( 24 ഏപ്രിൽ 1933- 26 നവംബർ 2015) സ്മരിക്കുന്നു.!!!
ചരിത്രത്തിൽ ഇന്ന്…********
1704 – USA യിലെ ആദ്യ പത്രം Boston News- Letter പുറത്തിറങ്ങി.
1748 – ഒന്നാം കർണാടിക് ( ഫ്രഞ്ച്- ബ്രിട്ടിഷ് ) യുദ്ധം അവസാനിപ്പിക്കാൻ കാരണമായ Aix- la- chapple (അയക്സ് – ലാ-ചാപ്പൽ ) ഒത്തുതീർപ്പ് ചർച്ച തുടങ്ങി.
1872 – ഇറ്റലിയിലെ വേസുവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചു.
1888 – ജോർജ് ഈസ്റ്റ്മാൻ, ഈസ്റ്റ്മാൻ കൊഡാക് കമ്പനി സ്ഥാപിച്ചു.
1913 – അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ‘വൂൾവർത് ബിൽഡിങ് ‘ ന്യൂയോർക്കിൽ തുറന്നു.
1916 – സ്വാതന്ത്ര്യത്തിനായി അയർലൻഡിൽ ഈസ്റ്റർ കാലാപം. കവി പാട്രിക് പിയേഴ്സ്, സോഷ്യലിസ്റ്റ് ജയിംസ് കൊണ്ണോലി തുടങ്ങി കീഴടങ്ങിയ നേതാക്കളെയെല്ലാം മരണശിക്ഷയ്ക്കു വിധേയരാക്കി. നൂറുകണക്കിനാളുകളെ തുറുങ്കിലടച്ചു.
1928 – ജലാന്തർ ഭാഗത്തെ ആഴം അളക്കുന്ന ഫാതോമീറ്റർ പേറ്റന്റ് ചെയ്തു.
1929 – ഇംഗ്ളണ്ടിൽ നിന്ന് ഇന്ത്യയിലേക്കു നിർത്താതെ പറക്കുന്ന ആദ്യ വിമാനം പുറപ്പെട്ടു.
1967 – സോയൂസ് 1 ബഹിരാകാശപേടകം തകർന്ന് വ്ലാദിമിർ കോമറോവ് കൊല്ലപ്പെട്ടു.
1968 – മൗറീഷ്യസ്, ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായി.
1990 – ഹബിൾ ദൂരദർശിനി വഹിച്ചുകൊണ്ട് നാസയുടെ ഡിസ്കവറി സ്പേസ് ഷട്ടിൽ (എസ്ടിഎസ്-31 ദൗത്യം) കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കപ്പെട്ടു.
1988 – ഇതേ ഇതേ ദിനത്തിൽ വള്ളത്തോൾ മ്യൂസിയം വള്ളത്തോൾ ഭവനത്തിലേയ്ക്ക് മാറ്റി.
1990 – പശ്ചിമ -പൂർവ ജർമ്മനികൾ ഒന്നിക്കാനുള്ള കരാർ ഒപ്പുവെച്ചു.
2004 – ലിബിയയ്ക്ക് എതിരായ സാമ്പത്തിക ഉപരോധം, അമേരിക്ക പിൻവലിച്ചു.
2005 – റോമൻ കത്തോലിക്ക സഭയുടെ 265 മത് മാർപ്പാപ്പ ആയി, ബെനഡിക്ട് പതിനാറാമൻ ചുമതലയേറ്റു.
2006 – നേപ്പാളിലെ ഗ്യാനേന്ദ്ര മഹാരാജാവ് 2002-ൽ പിരിച്ചുവിട്ട പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടി.
2016 – രാജ്യത്തെ ആദ്യ ചെറു ബാങ്കായ Capital small finance bank, ജലന്ധറിൽ പ്രവർത്തനം തുടങ്ങി.
By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘