ഡൽഹി: അവധിക്കാലത്ത് യൂറോപ്പ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് ആശ്വാസവുമായി യൂറോപ്യൻ യൂണിയൻ.
കാലാവധി വർധിപ്പിച്ച മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയാണ് യൂറോപ്യൻ യൂണിയൻ ഒരുക്കിയിരിക്കുന്നത്. ഇതോടെ പതിവായി യൂറോപ് സന്ദർശിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് അപേക്ഷിക്കാം.
തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് വിസകൾ നേടുകയും ഉപയോഗിക്കുകയും ചെയ്തതിന് ശേഷം രണ്ട് വർഷത്തേക്ക് സാധുതയുള്ള ദീർഘകാല, മൾട്ടി-എൻട്രി ഷെങ്കൻ വിസകൾ ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോൾ ലഭ്യമാകും.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് പുതിയ വിസ വ്യവസ്ഥയെന്നാണ് യൂറോപ്യൻ യൂണിയൻ്റെ ഇന്ത്യയിലെ അംബാസഡർ ഹെർവ് ഡെൽഫിൻ വിശേഷിപ്പിച്ചത്. ഷെങ്കൻ വിസ ലഭിക്കുന്നനായി ഇന്ത്യൻ യാത്രക്കാർ ഇടക്കിടെ അനുഭവിച്ചിരുന്ന സങ്കീർണ നടപടിക്രമങ്ങളാണ് ഇതോടെ ഒഴിവാകുന്നത്.
ഇന്ത്യയ്‌ക്കായി പുതുതായി സ്വീകരിച്ച വിസ ‘കാസ്‌കേഡ്’ ഭരണകൂടം അനുസരിച്ച്, ഇന്ത്യൻ പൗരന്മാർക്ക് ആദ്യം രണ്ടു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകളാണ് ലഭിക്കുക.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രണ്ട് വിസകൾ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്തിരിക്കണം എന്നതാണ് വിസയ്ക്കുള്ള വ്യവസ്ഥ.

By admin

Leave a Reply

Your email address will not be published. Required fields are marked *