ലക്‌നൗ: അമേഠിയില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ റോബര്‍ട്ട് വാദ്രക്കായി പോസ്റ്റര്‍. ഇത്തവണ അമേഠിയിലെ ജനങ്ങള്‍ റോബര്‍ട്ട് വാദ്രയെ ആഗ്രഹിക്കുന്നുവെന്ന പോസ്റ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്.
മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന അമേഠിയില്‍ ഇതുവരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.ഗൗരിഗഞ്ചിലെ പാര്‍ട്ടി ഓഫീസിന് പുറത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
 മണ്ഡലത്തില്‍ മത്സരിക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ച് നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര രംഗത്തെത്തിയിരുന്നു.
താനൊരു എംപിയാകാന്‍ തീരുമാനിച്ചാല്‍ അത് അവരുടെ മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന് അമേഠിയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുമെന്നായിരുന്നു റോബര്‍ട്ടിന്റെ പ്രതികരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *