കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്. കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു. ‌ അതേസമയം പ്രിയങ്ക ഗാന്ധി മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കളും കേരളത്തിലെത്തി.
ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. തുടർന്ന് നാളെ പുന്നപ്രയിലേക്ക് തിരിക്കും. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ശോഭാ സുരേന്ദ്രന് പിന്തുണ അറിയിച്ച് അമിത് ഷാ എത്തിയിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *