അടിച്ച് ഫിറ്റായി പൊലീസുകാരൻ, ദേശീയപാതയിലൂടെ അപകടരമായ രീതിയിൽ ബൈക്ക് റൈഡ്; വീഡിയോ പുറത്തായതോടെ അന്വേഷണം
കട്ടപ്പന: ഇടുക്കിയിൽ മദ്യലഹരിയിൽ വാഹനമോടിച്ച പൊലീസുകാരനെതിരെ അന്വേഷണം. കൊട്ടരക്കര –ദിണ്‍ഡുക്കൽ ദേശീയ പാതയിലൂടെ പൊലീസിൻറെ ഇരു ചക്രവാഹനത്തിൽ മദ്യപിച്ച് പൊലീസുകാരൻറെ അപകടകരമായ യാത്ര. കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ആണ് മദ്യലഹരിയിൽ ബൈക്ക് ഓടിച്ചത്. വണ്ടിപ്പെരിയാർ കുമളി റൂട്ടിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്ക് ഓടിച്ചത്.
ഒരു തവണ എതിരെ വന്ന വാഹനത്തിലിടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സംശയമുയർന്നതിനെ തുടർന്ന് വൈദ്യ പരിശോധന നടത്തി. ഇയാൾ മദ്യലഹരിയിലാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.
Read More : മലമ്പനി; ഗർഭിണികൾക്കും 5 വയസിന് താഴെയുള്ള കുട്ടികൾക്കും വില്ലൻ, എത്രയും വേഗം ചികിത്സ തേടണം: ആരോഗ്യമന്ത്രി