ന്യൂഡല്‍ഹി: അമേഠിയില്‍ കോണ്‍ഗ്രസ് ചെയ്തതിനെക്കാള്‍ കാര്യങ്ങള്‍ താന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തില്‍ നടപ്പാക്കിയെന്ന് സിറ്റിങ് എംപി സ്മൃതി ഇറാനി. അമേഠിയില്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി സ്മൃതി രാഹുലിനെ പരിഹസിച്ചു.
“സഹോദരിയുടെ ഭര്‍ത്താവ് സീറ്റില്‍ കണ്ണുവെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി എന്തു ചെയ്യും ? ബസിൽ യാത്ര ചെയ്യുന്നവർ ആരും ഇരിക്കാതിരിക്കാൻ സീറ്റ് അടയാളപ്പെടുത്താൻ തൂവാല ഉപേക്ഷിക്കുന്ന ഒരു കാലമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയും തൻ്റെ ഇരിപ്പിടം തൂവാല കൊണ്ട് അടയാളപ്പെടുത്താൻ വരും”, സ്മൃതി പരിഹസിച്ചു.