സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നഭരതനാട്യം എന്ന സിനിമയുടെ ചിത്രീകരണം അങ്കമാലിയിൽ പൂർത്തിയായി. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ, സൈജു കുറുപ്പ് എൻ്റർടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സാമുവൽ എ ബി ഈണം പകരുന്നു. എഡിറ്റിംഗ് ഷഫീഖ് വി ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീജിത്ത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, കലാസംവിധാനം ബാബു പിള്ള, മേക്കപ്പ് മനോജ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, സ്റ്റിൽസ് ജസ്റ്റിൻ ജയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡയറക്ടർ അർജുൻ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ അൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ് വിപിൻ നായർ, വിഎഫ്എക്സ് ജോബിൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍സ് കല്ലാർ അനിൽ, ജോബി ജോൺ, പരസ്യകല യെല്ലോ ടൂത്ത്സ്, പി ആർ ഒ- എ എസ് ദിനേശ്.

By admin

Leave a Reply

Your email address will not be published. Required fields are marked *