തെരുവുനായ് നിരവധി പേരെ ആക്രമിച്ചു, 20കാരിക്ക് ഗുരുതര പരിക്ക്, 17കാരനും കടിയേറ്റു; സംഭവം കൊടുങ്ങല്ലൂരിൽ

തൃശൂര്‍:തൃശൂര്‍ കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എടവിലങ്ങ് കാരയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാര സ്വദേശി 20 വയസുള്ള അനശ്വരയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

70 വയസുള്ള ലീല, 17 വയസുകാരൻ ആദി ദേവ്,76 വയസുള്ള ഷൺമുഖൻ എന്നിവര്‍ക്കും തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. മറ്റു പലര്‍ക്കുനേരെയും തെരുവുനായയയുടെ ആക്രണം ഉണ്ടായി. എല്ലാവരെയും ഒരേ നായ് ആണ് ആക്രമിച്ചത്. 

മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപെട്ടിട്ട് കാര്യമില്ല, അനില്‍ ആന്‍റണി മറുപടി പറയണം: തോമസ് ഐസക്

 

By admin

You missed