എറണാകുളം/ തൃശൂർ: ട്വന്റി20 പാർട്ടിയുടെ തട്ടകമായ കുന്നത്തുനാടിലെ മൂന്നാം ഘട്ട പര്യടനം തുടർന്ന് ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ. രാവിലെ മുതൽ കാത്തു നിന്ന പ്രവർത്തകർക്കിടയിലേയ്ക്ക് സ്ഥാനാർത്ഥി എത്തിയതോടെ പുഷ്പഹാരവുമായി കുന്നത്തുനാട്ടിലെ ജനങ്ങൾ ചുറ്റും കൂടി. രാവിലെ 9.45 ഓടെ തിരുവാണിയൂർ പഞ്ചായത്തിലെ പണിക്കരുപടിയിൽ നിന്നാണ് തിങ്കളാഴ്ചയിലെ പര്യടനം ആരംഭിച്ചത്. പാർട്ടി ചാലക്കുടി ലോക്‌സഭാ മണ്ഡലം ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങിൽ 12-ാം വാർഡ് സെക്രട്ടറി പി വൈ എബ്രഹാം, പത്താം വാർഡ് പ്രസിഡന്റ് ഇ കെ സാബു എന്നിവർ സംബന്ധിച്ചു. 
തുടർന്ന് മലങ്കര സിറിയൻ ഓർത്തഡോക്‌സ്  തിയോളജിക്കൽ സെമിനാരിയിൽ എത്തി കുര്യാക്കോസ് മോർ തിയോഫിലോസ് മെത്രാപൊലീത്തയെ സന്ദർശിച്ചു. എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്ത തിരുമേനി സ്ഥാനാർത്ഥിയെ ആശീർവദിച്ച് യാത്രയാക്കി. തുടർന്ന് വെണ്ണികുളം, തിരുവാണിയൂർ ടെസ്‌മോ ടെക് ലിമിറ്റഡ്, ശാസ്താമുകൾ, കെ ഇ എൽ, മുരിയമംഗലം, വണ്ടിപ്പേട്ട, നടുക്കുരിശ്, കൊടകുത്തി, മീമ്പാറ, കോലഞ്ചരി, തമ്പാനിമറ്റം, മഴുവന്നൂർ, ചെറുനെല്ലാട്, മണ്ണൂർ, വളയൻചിറങ്ങര, ബ്‌ളാന്തേവർ, ചീനിക്കുഴി എന്നിവിടങ്ങളിലൂടെ കടന്നുപോയ പര്യടനം കടയിരുപ്പ് ജംഗ്ഷനിൽ സമാപിച്ചു. ട്വന്റി20 പാർട്ടിയെ ഹൃദയത്തിൽ ഏറ്റെടുത്ത കുന്നത്തുനാട് മണ്ഡലത്തിലെ ചെറിയ സ്ഥലങ്ങളിൽ പോലും വൻവരവേൽപ്പാണ് ജനങ്ങൾ നൽകിയത്

By admin

Leave a Reply

Your email address will not be published. Required fields are marked *