വടകര: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കും സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനുമെതിരേ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നൽകി.
തനിക്കെതിരെ തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണു പരാതിയില്‍ പറയുന്നത്.