‘എന്നാ ഒരു ഇം​ഗ്ലീഷാ, ചുമ്മാതല്ല രാജുവേട്ടൻ അടിച്ചുമാറ്റിയത്’; സുപ്രിയയുടെ ബിബിസി കാലം കണ്ട് മലയാളികൾ

ന്ന് മലയാളികൾക്ക് ഏറെ സുപരിചിതയാണ് സുപ്രിയ മേനോൻ. നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാ​ര്യ എന്നതിനൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയയായ നിർമാതാവ് കൂടിയാണ് സുപ്രിയ. എന്നാൽ നിർമാതാവെന്ന പദവിയ്ക്ക് മുൻപ് ബിബിസിയിലെ മാധ്യമപ്രവർത്തക ആയിരുന്നു സുപ്രിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പൃഥ്വിയുമായുള്ള വിവഹ വേളയിൽ സുപ്രിയയുടെ ബിബിസി റിപ്പോർട്ടിം​ഗ് വീഡിയോകൾ പലരും പുറത്തുവന്നിരുന്നു. അത്തരത്തിലൊരു വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. 

വിവിധ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സുപ്രിയയുടെ ത്രോബാക് വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. പന്ത്രണ്ട് വർഷം മുൻപ് ഉള്ളതാണ് വീഡിയോ ആണിത്. ഇതിന് പിന്നാലെ കമന്റുകളുമായി മലയാളികളും രം​ഗത്ത് എത്തി. 2024ൽ ഈ വീഡിയോ കാണുന്നവരും വർഷങ്ങൾക്ക് മുൻപ് വീഡിയോ കണ്ടവരും ഇക്കൂട്ടത്തിൽപ്പെടുന്നു. “വെറുതെ അല്ല രാജുവേട്ടൻ അടിച്ചു മാറ്റിയത്. എന്തൊരു ബോൾഡ് ആണ്, സൗത്ത് ഇന്ത്യയിൽ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന നടനെ പാർട്ണർ ആയി കണ്ടെത്തിയ പാർട്ടി, സുപ്രിയ ചേച്ചീയുടെ interview എല്ലാം കാണുമ്പോൾ മനസിലാകും. She is brilliant lady”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

By admin

You missed