അവന്‍ ഈഗോ ഇല്ലാത്ത കളിക്കാരൻ; സഞ്ജുവിനെ വാഴ്ത്തി ഓസീസ് മുന്‍ നായകന്‍

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് വിജയം നേടിയതിന് പിന്നാലെ നായകന്‍ സഞ്ജു സാംസണെ വാഴ്ത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. സഞ്ജുവിന് ഈഗോ ഇല്ലെന്നും ടീമിനായി പക്വതയാര്‍ന്ന പ്രകടനമാണ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തതെന്നും ഫിഞ്ച് പറഞ്ഞു.

സഞ്ജു വളരെ പക്വതയോടെയയുള്ള പ്രകടനമാണ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തത്. ടീമിന് വേണ്ടതും അത് തന്നെയാണ്. ടി20 ക്രിക്കറ്റില്‍ ചിലപ്പോഴെങ്കിലും ബാറ്ററുടെ ഈഗോ ടീമിന്‍റെ ലക്ഷ്യത്തിന് തടസമാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓരോ സാഹചര്യത്തിലും ടീമിന് എന്താണോ വേണ്ടത് അതിന് അനുസരിച്ചാണ് സഞ്ജു ഇപ്പോള്‍ കളിക്കുന്നതെന്നും ആരോണ്‍ ഫിഞ്ച് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയിൽ കഴിഞ്ഞ 3 വർഷമായി രോഹിത്തിനും അതിന് കഴിഞ്ഞിട്ടില്ല; ഹാർദ്ദിക്കിനെ പിന്തുണച്ച് സെവാഗ്

ഈ സീസണില്‍ രാജസ്ഥാനെ അവിശ്വസനീയമായ രീതിയിലാണ് സഞ്ജു നയിക്കുന്നത്. എത്ര സമ്മര്‍ദ്ദത്തിലായാലും അവര്‍ എത്ര ശാന്തരായാണ് അതിനെയെല്ലാം മറികടക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രമാണ് അവര്‍ സമ്മര്‍ദ്ദത്തില്‍ വീണുപോയത്. ഈ സീസണില്‍ രാജസ്ഥാന്‍റെ വിജയങ്ങളെല്ലാം ആധികാരികമായിരുന്നു. അതിനുള്ള ഫുള്‍ ക്രെഡിറ്റും സഞ്ജുവിനാണെന്നും ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി.

ദയനീയമായി തോറ്റിട്ടും ചിരി മായാതെ ഹാര്‍ദ്ദിക്, പിന്നെ പതിവ് ന്യായീകരണങ്ങളും; തുറന്നടിച്ച് ഡെയ്ല്‍ സ്റ്റെയ്ൻ

സീസണില്‍ എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും 14 പോയന്‍റുമായി പ്ലേ ഓഫിന് തൊട്ടടുത്താണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍. എട്ട് മത്സരങ്ങളില്‍ 314 റണ്‍സടിച്ച സഞ്ജു റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്തുണ്ട്. 62.80 ശരാശരിയും 152.42 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജു ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തിലും മുന്‍നിരയിലുണ്ട്. 8 കളികളില്‍ 14 പോയന്‍റുള്ള രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ അടുത്ത ആറ് മത്സരങ്ങളില്‍ ഒരു ജയം കൂടി മതിയാവും. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്താതെ പുറത്തായ രാജസ്ഥാന്‍ അ‍ഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin