തൃശൂര്‍: ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. സി.പി.എമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മിഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബി.ജെ.പി. സൈബര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
വോട്ടു കച്ചവടത്തിനുള്ള അന്തര്‍ധാരയാണ് പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ കമ്മിഷണറെ തിരികെ ഇവിടെ കൊണ്ടുവരും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്തു വന്നാലും യു.ഡി.എഫ്. ജയിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.