ന്യൂയോര്‍ക്ക്: പാക്കിസ്ഥാനു മിസൈല്‍ നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് യുഎസ് ഉപരോധമേര്‍പ്പെടുത്തി. മൂന്ന് ചൈനീസ് സ്ഥാപനങ്ങളും ഒരു ബെലാറസ് സ്ഥാപനവും ഇതില്‍ ഉള്‍പ്പെടുന്നു.
ബെലാറസിലെ മിന്‍സ്ക് വീല്‍ ട്രാക്ടര്‍ പ്ളാന്റ്, ചൈനീസ് സ്ഥാപനങ്ങളായ സിയാന്‍ ലോങ്ഡെ ടെക്നോളജി ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ്, ടിയാന്‍ജിന്‍ ക്രിയേറ്റീവ് സോഴ്സ് ഇന്റര്‍നാഷണല്‍ ട്രേഡ് കോ.ലിമിറ്റഡ്, ഗ്രാന്‍പെക്ട് കമ്പനി ലിമിറ്റഡ് എന്നിവയ്ക്കാണ് യു.എസ് ഉപരോധം.
പാകിസ്താന്റെ ബാലിസ്ററിക് മിസൈല്‍ പദ്ധതികള്‍ക്ക് സാമഗ്രികള്‍ നല്‍കിയ സ്ഥാപനങ്ങളാണിത്. പാകിസ്താന്‍ നടത്തുന്ന ആയുധസമാഹരണവും അതിന്റെ വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഈ കമ്പനികള്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ആയുധശൃംഖലകളെ തടയുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും യു.എസ് പ്രസ്താവനയില്‍ അറിയിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *