തിരുവനന്തപുരം: നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത്താ(19)ണ് മരിച്ചത്. ഇന്നലെ രാത്രി 12ന് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു.