കൊച്ചി: വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട് കൊച്ചി സര്‍വീസ് ഇന്ന് ആരംഭിക്കും. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. 
കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സര്‍വീസിനുള്ള 14-ാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്ന് സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *