കൊല്ലം: എന്‍.ഡി.എ. സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. കുണ്ടറ മുളവന ചന്തമുക്കില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. സ്വീകരണത്തിനിടെ കൂര്‍ത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയില്‍ കൊണ്ടാണ് പരിക്ക്.
കുണ്ടറയില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ചികിത്സ തേടിയ ശേഷം വീണ്ടും പ്രചാരണ പരിപാടികള്‍ തുടര്‍ന്നു. പടപ്പക്കര, കുമ്പളം ഭാഗങ്ങളില്‍ സ്വീകരണ പരിപാടികള്‍ക്കുശേഷമാണ് മുളവനയിലെത്തിയത്.