മുണ്ടൂർ :കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ല ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 48 മത് കേരള സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് മത്സരം യുവക്ഷേത്ര കോളേജ് ഡയറക്ടർ റവ ഡോക്ടർ മാത്യു ജോർജ് വാഴയിൽ ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ല ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് ശ്രീ പി സി കുഞ്ഞമ്മു അധ്യക്ഷനായിരുന്നു. 
സംസ്ഥാന ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ലൈഫ് പ്രസിഡൻറ് ശ്രീ പിജെ സണ്ണി മുഖ്യ പ്രഭാഷണം നിർവഹിച്ചു.കേരള സ്പോർട്ട്സ്  കൗൺസിൽ ഓബ് സർവർ ശ്രീ.ഡി.സി ബാബു, പഞ്ചായത്തങ്കം ശ്രീമതി.സുജാത എന്നിവർ ആശംസകളർപ്പിച്ചു.കേരള പോലീസ് റിട്ട: കമാൻ്റൻ്റ് ശ്രീ.വി.വി ഹരിലാൽ സ്വാഗതവും ജില്ല ബാസ്ക്കറ്റ് ബാൾ അസോസ്സിയേഷൻ സെക്രട്ടറി ശ്രീ .വിനീഷ് നന്ദിയും പറഞ്ഞു.കേരള ബാസ്ക്കറ്റ്ബാൾ  അസോസ്സിയേഷൻ അസോസ്സിയേറ്റ് സെക്രട്ടറി ശ്രീ.മാത്യൂ എ.കെ സംസ്ഥാനത്തിൻ്റെയും ജില്ല അസോസ്സിയേഷൻ ട്രഷറർ ശ്രീ ഗണേഷ് കുമാർ ടി ജില്ലയുടേയും യുവക്ഷേത്ര കോളേജ് അസി ഡയറക്ട്ടർ റവ.ഡോ.ലിനോ സ്റ്റീഫൻ ഇമ്മട്ടി  സംസ്ഥാനത്തിൻ്റേയും ചാമ്പ്യൻഷിപ്പ് പതാകകൾ ഉയർത്തി. ആൺ കുട്ടികളുടെ 14 ടീമും പെൺകുട്ടികളുടെ 13 ടീമും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. ഏപ്രിൽ 24ന് മത്സരം സമാപിക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *