ബോളിവുഡില്‍ പരമ്പരാഗത സങ്കല്‍പങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന ചില സിനിമകള്‍ ഇറങ്ങിയ സമയമായിരുന്നു 2010 ന് മുന്‍പും ശേഷവും. അനുരാഗ് കശ്യപിന്‍റെ ദേവ് ഡിയും ദിബാകര്‍ ബാനര്‍ജിയുടെ ലവ് സെക്സ് ഓര്‍ ധോക്കയുമൊക്കെ അക്കൂട്ടത്തില്‍ പെടും. ഇപ്പോഴിതാ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഈ വാരത്തിലെ ഒരു പ്രധാന റിലീസും അതുതന്നെ.
മൂന്ന് പുതിയ ചിത്രങ്ങള്‍ കൂടി ഈ വാരം കേരളത്തിലെ തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഹിന്ദിയില്‍ നിന്ന് തന്നെയുള്ള ഡു ഓര്‍ ഡു പ്യാര്‍, ഇംഗ്ലീഷ്, ഹിന്ദി അനിമേഷന്‍ ചിത്രം അപ്പു, ഇംഗ്ലീഷ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം സിവില്‍ വാര്‍ എന്നിവയാണ് ഈ വാരത്തിലെ മറ്റ് പുതിയ റിലീസുകള്‍. റൊമാന്‍റിക് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഡു ഓര്‍ ഡു പ്യാര്‍. ശിര്‍ഷ ഗുഹ താക്കുര്‍ത്ത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വിദ്യ ബാലന്‍, പ്രതീക് ഗാന്ധി, ഇലിയാന ഡിക്രൂസ്, സെന്തില്‍ രാമമൂര്‍ത്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു പ്രധാന റീ റിലീസും ഈ വാരം തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. 2004 ല്‍ പുറത്തെത്തിയ വിജയ് ചിത്രം ഗില്ലിയാണ് അത്. ധരണി സംവിധാനം ചെയ്ത ചിത്രം 20 വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലെത്തിയപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. റൊമാന്‍റിക് സ്പോര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഗില്ലി എന്ന് വിളിക്കപ്പെടുന്ന ശരവണവേലു എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ നിന്ന് ഈ വാരം പുതിയ റിലീസുകള്‍ ഇല്ല. എന്നാല്‍ വിഷു റിലീസുകളും അതിനുമുന്‍പ് എത്തിയ ആടുജീവിതവുമൊക്കെ ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞോടുന്നുണ്ട്.
ALSO READ : ‘കൈ എത്തും ദൂര’ത്തിലെ പാട്ട് പാടുന്ന ‘രംഗണ്ണ’; ‘ആവേശം’ ടാലന്‍റ് ടീസര്‍