സു​ഗന്ധ​ഗിരി മരംമുറി: ‘തെറ്റ് പറ്റിയാൽ തിരുത്തുന്നതല്ലേ നല്ലത്?’ സസ്പെൻഷൻ പിൻവലിച്ചത് ന്യായീകരിച്ച് വനംമന്ത്രി

കൽപറ്റ: സുഗന്ധഗിരി മരം മുറി കേസിലെ സസ്പെൻഷൻ പിൻവലിച്ച നടപടിയെ ന്യായീകരിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. ഡിഎഫ്ഒയോട് വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തത്. അതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് വനംമന്ത്രി പറഞ്ഞു. സസ്പെൻഷൻ വിഷയത്തിൽ ഡിഎഫ്ഒക്ക് കോടതിയെ സമീപിക്കാം. അപ്പോൾ സർക്കാരിന്റെ നടപടി കോടതി അസാധുവാക്കും. തെറ്റ് പറ്റിയാൽ അത് നമ്മൾ തന്നെ തിരുത്തുന്നതല്ലേ നല്ലതെന്നും വനംമന്ത്രി ചോദിച്ചു. 

 

By admin