സഹോദരങ്ങള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അമ്മയെ അബോധാവസ്ഥയില്‍ കണ്ടെത്തി, അച്ഛനെ കാണാനില്ല
ദില്ലി: മയൂര്‍ വിഹാറില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. മയൂര്‍ വിഹാര്‍ ഫേസ് 1ലെ വീട്ടിലാണ് 15ഉം 9ഉം വയസ് മാത്രം പ്രായമുള്ള സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇവരുടെ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയിട്ടുണ്ട്. അച്ഛനെ ഇന്നലെ മുതല്‍ കാണാതായതാണെന്നാണ് പൊലീസ് അറിയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുള്ള ഏര്‍പ്പാടുകളും ചെയ്തുവരുന്നു.
Also Read:- മിക്സിയിലൊളിപ്പിച്ച് സ്വര്‍ണക്കടത്ത്; 76.80 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-