സല്‍മാന്‍റെ വീട്ടില്‍ നിന്നും ലോറന്‍സ് ബിഷ്ണോയിക്ക് കാര്‍; പിന്നാലെ കുടുങ്ങിയത് യുപി സ്വദേശി 20 കാരന്‍.!

മുംബൈ : അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്‍റെ വീട്ടിൽ നിന്ന് കാര്‍ ബുക്ക് ചെയ്ത 20 കാരനെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രോഹിത് ത്യാഗി എന്ന 20കാരനാണ് അറസ്റ്റ് ചെയ്തതെന്ന് മുംബൈ പോലീസ് അറിയിച്ചു.

നടൻ സൽമാൻ ഖാന്‍റെ വീടായ ഗ്യാലക്‌സി അപ്പാർട്ട്‌മെന്‍റില്‍ നിന്ന് ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്കാണ് രോഹിത് ത്യാഗി  ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ഒരു കാര്‍ ബുക്ക് ചെയ്‌തത് എന്നാണ് പൊലീസ് പറയുന്നത്. 

ക്യാബ് ഡ്രൈവർ സൽമാൻ ഖാന്‍റെ വീടായ ഗാലക്‌സി അപ്പാർട്ട്‌മെന്‍റിലെത്തി ബുക്കിംഗിനെക്കുറിച്ച് അവിടെയുള്ള വാച്ച്മാനോട് ചോദിച്ചപ്പോൾ ആദ്യം ഞെട്ടിയ  വാച്ച്മാൻ ഉടൻ തന്നെ അടുത്തുള്ള ബാന്ദ്ര പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇതേ തുടർന്ന് ബാന്ദ്ര പോലീസ് ക്യാബ് ഡ്രൈവറെ ചോദ്യം ചെയ്യുകയും ഓൺലൈനിൽ ക്യാബ് ബുക്ക് ചെയ്ത ആളെക്കുറിച്ചുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യുകയും ചെയ്തു. രോഹിത് ത്യാഗി എന്ന് തിരിച്ചറിഞ്ഞ ഗാസിയാബാദിൽ നിന്നുള്ള 20 വയസ്സുള്ള വിദ്യാർത്ഥിയാണ് ക്യാബ് ബുക്ക് ചെയ്തതെന്ന് മനസിലാക്കുകയായിരുന്നു.

ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ക്യാബ് ബുക്ക് ചെയ്തത് തമാശയ്ക്കാണെന്ന് യുവാവ് പറഞ്ഞതായി പോലീസ് പറഞ്ഞു. യുവാവിനെതിരെ കേസെടുത്ത പൊലീസ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

തുടർന്ന് മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍  വിട്ടു. ഞായറാഴ്ച സല്‍മാന്‍ ഖാന്‍റെ വീട്ടിനെതിരെ വെടിവയ്പ്പ് നടന്നതിനെ തുടര്‍ന്ന് സല്‍മാന്‍റെ വീട്ടിന്‍റെ സുരക്ഷ മുംബൈ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു,

എല്‍.എസ്.ഡി 2വിന് തണുത്ത പ്രതികരണം; രണ്ടാം ഭാഗം ബോംബായോ.?

‘ഒസ്കാര്‍ ലഭിച്ച ‘ജയ് ഹോ’ഗാനം റഹ്മാന്‍ അല്ല കംപോസ് ചെയ്തത്’: വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

Asianet News Live

By admin