ഷാര്‍ജയില്‍ നിന്ന് കാണാതായ പ്രവാസി കൗമാരക്കാരനെ കണ്ടെത്തി
ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കാണാതായ പാകിസ്ഥാന്‍ സ്വദേശിയായ കൗമാരക്കാരനെ സുരക്ഷിതനായി കണ്ടെത്തി. ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ല (17)യെയാണ് കണ്ടെത്തിയത്. അബ്ദുല്ല പൊലീസിന്റെ സംരക്ഷണത്തിലാണെന്ന് പിതാവ് അലി അറിയിച്ചു.
കാണാതായതിന്റെ അന്ന് വൈകുന്നേരം 4.15 ന് അബു ഷാഗറയിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു മരപ്പണിക്കാരനെ കൂട്ടിക്കൊണ്ടു വരാനായി പിതാവ് അബ്ദുല്ലയെ പറഞ്ഞു വിട്ടിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് പോയ അബ്ദുല്ല തിരികെ എത്തിയില്ല. തുടര്‍ന്ന് ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സിസിടിവി ദൃശ്യങ്ങളില്‍ മാര്‍ക്കറ്റിലേക്ക് അബ്ദുല്ല നടന്നു പോകുന്നത് പതിഞ്ഞിട്ടുണ്ടെങ്കിലും മാര്‍ക്കറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചില്ല.
തുടര്‍ന്ന് നടത്തിയ വിശദ പരിശോധനക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് സുരക്ഷിതനായി അബ്ദുല്ലയെ കണ്ടെത്തിയത്. കാണാതായതിന് പിന്നിലെ കാരണം അന്വേഷിച്ച് വരികയാണ്. അബ്ദുല്ലയെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും പിതാവ് നന്ദി അറിയിച്ചു.
Read Also – കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെ; മുഴുവൻ സർവീസും സാധാരണ നിലയിലായെന്ന് എമിറേറ്റ്സ് എയർലൈൻസ്
മഴക്കെടുതി; നാശനഷ്ടങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകി ഷാർജ ഭരണാധികാരി
ഷാര്‍ജ: ഷാര്‍ജയില്‍ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.
ഷാർജ പൊലീസ് ജനറൽ കമാൻഡ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, സോഷ്യൽ സർവീസ് വകുപ്പ്, എമിറേറ്റിലെ മുനിസിപ്പാലിറ്റികൾ, പ്രവർത്തനങ്ങളിൽ ലോജിസ്റ്റിക് പിന്തുണ നൽകുന്ന എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ ഏകോപിപ്പിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യണമെന്നും ശൈഖ് ഡോ. സുൽത്താൻ കൂട്ടിച്ചേർത്തു.