വിവാഹശേഷം നായയെ വിട്ടുപിരിയാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് വധു; വൈറലായി വീഡിയോ

ന്തോഷകരമായ ജീവിത മുഹൂർത്തങ്ങളിൽ ഒന്നാണ് വിവാഹം. പലപ്പോഴും നിരവധി വികാരഭരിതങ്ങളായ നിമിഷങ്ങൾക്കും വിവാഹ ചടങ്ങുകൾ വേദി ആകാറുണ്ട്. ഇന്ത്യയിലെ പൊതു രീതിയനുസരിച്ച് വിവാഹ ശേഷം വധു വരന്‍റെ കൂടെ വരന്‍റെ വീട്ടിലേക്ക് താമസം മാറ്റുന്നു. ഇങ്ങനെ വരനൊപ്പം യാത്രയാകുന്നതിന് മുമ്പ് തന്‍റെ കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് പോകുന്നതിന്‍റെ സങ്കടത്താൽ പൊട്ടിക്കരയുന്ന യുവതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. സമാനമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വൈറലായി. 

വിവാഹശേഷം ഒരു പെൺകുട്ടി തന്‍റെ വളർത്തുനായയെ ഉപേക്ഷിച്ചു പോകാൻ മനസ്സ് വരാതെ, കാറിലിരുന്ന് നായയെ കെട്ടിപ്പിടിച്ച് കരയുന്നതിന്‍റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.  യുവതിയുടെ മനോവിഷമം മനസ്സിലാക്കി കുടുംബാംഗങ്ങളും നിശബ്ദരായി വൈകാരിക രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് വീഡിയോയിൽ കാണാം. പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു. വീഡിയോയുടെ പശ്ചാത്തലത്തിൽ ‘മേരേ യാർ കി ഷാദി ഹേ’യിലെ ‘സതി സഖിയാൻ ബച്ച്പൻ കാ യേ അംഗ്‌നാ’ എന്ന ഗാനവും കേൾക്കാം. 

മൊബൈൽ ഡേറ്റ ചതിച്ച് ആശാനേ! അമേരിക്കൻ ദമ്പതികൾക്ക് ഒരു കോടിയുടെ ഫോൺ ബില്ല്

പഴക്കം 6 ലക്ഷം വര്‍ഷം; പക്ഷേ, ഇന്നും ലോകത്തിന് ഏറ്റവും പ്രിയം ഈ കാപ്പി

വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കളും വികാരഭരിതരായാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ ദുഃഖം മനസ്സിലാക്കുന്നുവെന്നും ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ നായക്കുട്ടിയെ കൂടി കൊണ്ടുപോകണമെന്നും പലരും അഭിപ്രായപ്പെട്ടു. 2023 -ലും സമാനമായ മറ്റൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ ശേഷം ഭർത്താവിനൊപ്പം പോകാൻ ഒരുങ്ങുന്ന വധുവിനെ പോകാൻ അനുവദിക്കാതെ വളർത്തു നായ തടഞ്ഞ് നിർത്തുന്നതും വധു അതിനെ ലാളിക്കുന്നതുമായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്. ‘മൃഗങ്ങളും എല്ലാം മനസ്സിലാക്കുന്നു’ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ആ വീഡിയോ അന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ടിക്കറ്റ് എടുത്തു പക്ഷേ കയറാൻ പറ്റിയില്ല, ട്രെയിനിന്‍റെ ഗ്ലാസ് വാതിൽ തകർത്ത് അകത്ത് കടക്കാൻ ശ്രമം; വീഡിയോ വൈറൽ

By admin